പ്രളയദുരന്തം മനുഷ്യ നിര്‍മ്മിതം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കേസില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും

പ്രളയദുരന്തം മനുഷ്യ നിര്‍മ്മിതമെന്ന ആരോപണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വി. ചിദംബരേഷിന് വന്ന കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് കേസെടുത്തിട്ടുള്ളത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഹര്‍ജിയില്‍ വെള്ളിയാഴ്ച വാദം കേള്‍ക്കും.
ചാലക്കുടി സ്വദേശിയായ എന്‍.ആര്‍. ജോസഫാണ് ജസ്റ്റിസ് ചിദംബരേഷിന് കത്ത് നല്‍കിയത്. 400ല്‍ അധികം പേരുടെ ജീവനെടുത്ത പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്നും ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
20,000 കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് പ്രളയത്തില്‍ കേരളത്തിനുണ്ടായത്. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുന്നതിലുള്‍പ്പെടെ ബന്ധപ്പെട്ട മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുള്ള പങ്കില്‍ വിശദമായ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
മന്ത്രിമാരുടേയും മറ്റ് ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായോ എന്ന് കോടതി പരിശോധിക്കും. പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ആക്ഷേപം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് കത്ത് കോടതി പ്രത്യേക വിവേചനാധികാരമുപയോഗിച്ച് ഹര്‍ജിയായി പരിഗണിക്കുന്നത്.
അതിനിടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















