നിലോഫര്‍ : കേരളത്തിന് മുന്നറിയിപ്പ്, മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

നീലോഫര്‍ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ കേരളം ജാഗ്രത പാലിക്കണമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കി. നീലോഫര്‍ കേരളത്തെ നേരിട്ടു ബാധിക്കില്ലെങ്കിലും തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാനിടയുണ്ട്. 30 വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
ഇന്നുമുതല്‍ കടല്‍ക്ഷോഭം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പു നല്‍കി. കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. കാറ്റിനെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെടേണ്ട മൂന്നു കപ്പലുകള്‍ റദ്ദാക്കി.
അതിനിടെ, നിലോഫര്‍ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ഇന്ത്യന്‍ തീരത്തെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 100 മുതല്‍ 125 കിലോമീറ്റര്‍ വരെ ശക്തിയിലാകും കാറ്റ് വീശുക. അറബിക്കടലില്‍ രൂപം കൊണ്ട ചുഴലി ഗുജറാത്ത് തീരത്താകും ആദ്യമെത്തുക. കാറ്റിനൊപ്പം കച്ച്, സൗരാഷ്ട്ര മേഖലയില്‍ മഴയുണ്ടാകാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























