യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം. കോളേജില്‍ സംഘടനാ പ്രവര്‍ത്തനം നടത്താനുള്ള അവകാശം എസ്.എഫ്.ഐ നിഷേധിക്കുന്നു എന്നാരോപിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.
കോളേജിന് മുന്നില്‍ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് എസ്.എഫ്.ഐ , കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കെ.എസ്.യു പ്രവര്‍ത്തകരില്‍ ചിലര്‍ കോളേജിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ലാത്തിവീശി പ്രവര്‍ത്തകരെ ഓടിച്ചു.
പിന്നീട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. മഹിളാ കോണ്‍ഗ്രസിന്റെ മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മാര്‍ച്ച്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























