കേരളത്തില്‍ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പു നടത്തുമെന്ന് സുധീരന്‍

കേരളത്തില്‍ ബൂത്തുതലം മുതല്‍ വീണ്ടും സംഘടനാ തെരഞ്ഞെടുപ്പു നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായത്തിനുള്ള സാധ്യതകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും സുധീരന്‍. പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാരുടെ യോഗത്തിനു ശേഷമാണ് സുധീരന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളുന്നതാണ് സുധീരന്റെ പ്രതികരണം. നേരത്തെ. പിസിസി അധ്യക്ഷന്‍മാരുടെ യോഗത്തില്‍ പാര്‍ട്ടിക്കുള്ളിലേ സംഘടനാ സംവിധാനങ്ങളില്‍ സമവായമല്ല മറിച്ച് തെരഞ്ഞെടുപ്പാണ് വേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
കേരളത്തില്‍ ഇതിനു മുമ്പും സമവായത്തിലൂടെ സംഘടനാ ഭാരവാഹികളെ കെണ്ടെത്തിയിട്ടുണ്ടെന്നും സുധീരന്‍ ഓര്‍മ്മിപ്പിച്ചു. പ്രവര്‍ത്തകര്‍ സമവായത്തിലൂടെ ഭാരവാഹികളെ കണ്ടെത്തണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനെ എതിര്‍ക്കില്ലെന്നും സുധീരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























