നിര്‍ഭയയിലെ മൂന്ന് പെണ്‍കുട്ടികള്‍ കണ്ണാടിച്ചില്ല് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം \'നിര്‍ഭയ\'യിലെ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. പെണ്‍കുട്ടികള്‍ കണ്ണാടിച്ചില്ല് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മൂന്ന് പെണ്‍കുട്ടികളെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
മുഖം നോക്കാന്‍ ഉപയോഗിച്ചിരുന്ന കണ്ണാടി പൊട്ടിച്ച് പെണ്‍കുട്ടികള്‍ കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
മറ്റൊരു കുട്ടി പറഞ്ഞതിനെ തുടര്‍ന്നാണ് \'നിര്‍ഭയ\' കേന്ദ്രത്തിലുള്ളവര്‍ വിവരം അറിയുന്നത്.ചുമയ്ക്കുമ്പോള്‍ രക്തം കണ്ടതിനെ തുടര്‍ന്ന് ഒരാളെ അഡ്മിറ്റ് ചെയ്തു. രണ്ടു പേര്‍ നിരീക്ഷണത്തിലാണ്.
ഉടനേ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതില്‍ രണ്ടു കുട്ടികള്‍ക്ക് ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























