സദാ…ചാരന്മാരെ തുരത്താന്‍ ആഭ്യന്തര മന്ത്രിയും; ഇത്തരം സാമൂഹിക വിരുദ്ധരെ ഉരുക്ക് മുഷ്ടികൊണ്ട് നേരിടും

സദാചാരന്മാരെ തുരത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്ത്. സദാചാര പോലീസ് എന്ന പേരില്‍ ചില സാമൂഹ്യ വിരുദ്ധര്‍ നിയമം കൈയ്യിലെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് കൈക്കൊള്ളുമെന്നും ചെന്നിത്തല പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കിയത്. സദാചാര വിവാദം കത്തുന്ന സോഷ്യല്‍ മീഡിയയിലൂടെ തന്നെ ചെന്നിത്തല ആദ്യമായി ഇതിനെതിരെ രംഗത്തു വന്നു എന്നതും ശ്രദ്ധേയമാണ്.
കോഴിക്കോട് ഒരു കോഫിഷോപ്പിന് നേരെ സദാചാര പോലീസ് ചമഞ്ഞ് ചിലര്‍ നടത്തിയ അക്രമം ഒരു തരത്തിലും യോജിച്ചതല്ല. ഇത്തരം സാമൂഹ്യ വിരുദ്ധരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാന്‍ തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.
രമേശ് ചെന്നിത്തലയുടെ ഈ നിലപാട് സോഷ്യല്‍ മീഡിയയ്ക്ക് കിട്ടിയ അംഗീകാരമായാണ് കരുതുന്നത്. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടായ സദാചാര വിളയാട്ടം കേരള സംസ്‌കാരത്തിന് തന്നെ ഭീഷണിയായി. അങ്ങനെ സദാചാര പോലീസ് എന്ന് അവകാശപ്പെടുന്നവര്‍ ജനങ്ങളുടെ മനസില്‍ സദാചാര ഗുണ്ടകളായി. സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ കോഴിക്കോട് ഒരു യുവതി ആത്മഹത്യ ചെയ്യുക പോലുമുണ്ടായി.
കോഴിക്കോട് കോഫി ഹൗസില്‍ അനാശാസ്യം നടക്കുന്നെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടിയത് ഏറെ വിമര്‍ശനം വന്നു. ഇതിനെതിരെ പരസ്യ ചുംബനം നല്‍കി പ്രതികരിക്കാന്‍ സോഷ്യല്‍ മീഡിയ രംഗത്തെത്തി. കൊച്ചി മറൈന്‍ ഡ്രൈവില്‍ മാരത്തോണ്‍ ചുംബനം സംഘടിപ്പിക്കാനും യുവ ജനത ഒരുങ്ങിയിരിക്കുകയാണ്.
ഇങ്ങനെ നാനാഭാഗത്തു നിന്നും വ്യാപക എതിര്‍പ്പുകള്‍ വന്ന സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ ഇത് കൈയ്യടിയോടെയാണ് സ്വീകരിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























