ചുംബന കൂട്ടായ്മയ്ക്കായി ഒത്തുകൂടിയവര്‍ക്ക് മര്‍ദ്ദനം

സദാചാര പൊലീസിനെതിരായ ചുംബനക്കൂട്ടായ്മയുടെ പ്രചരണാര്‍ത്ഥം കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒത്തു ചേര്‍ന്ന യുവാക്കളും ഒരു സംഘം ആളുകളും തമ്മില്‍ വാക്കേറ്റം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ടെത്തിയ ഒരു കൂട്ടം ആളുകളാണ് കൊച്ചിയില്‍ ചുംബനദിനം അനുവദിക്കില്ലെന്നറിയിച്ചുകൊണ്ട് കിസ് ഓഫ് ലവ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചത്.
മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ചുംബന സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ രണ്ട് വിഭാഗങ്ങളലായി തിരിഞ്ഞതോടൈയാണ് പ്രചരണ പരിപാടിയില്‍ പൊലീസിന് ഇടപെടേണ്ടി വന്നത്. ചുംബനം സമരം അനുവദിക്കില്ലെന്നു പോലീസും മറ്റേതെങ്കിലും തരത്തില്‍ സമരം നടത്തുമെന്ന് സംഘാടകരും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























