കായംകുളത്ത് മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം അറസ്റ്റില്‍

നാണക്കേട് ആവോളം. പീഡകരുടെ എണ്ണം കൂടുന്നു. കായംകുളത്ത് മദ്രസ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ഇമാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തന്‍തെരുവ് ജുമാ മസ്ജിദ് ഇമാം ആദിക്കാട്ടുകുളങ്ങര തറയില്‍ തെക്കതില്‍ മുഹമ്മദ് ഷിയാഖ് ജൗഹരിയെ (35)യെ ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
മദ്രസയില്‍ വന്ന വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതി. ആദ്യം പള്ളികമ്മറ്റിക്കാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കൂടുതല്‍ നടപടികള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് വീട്ടുകാര്‍ കോടതിയെ സമീപിച്ചത്. നേരത്തെ സംഭവം വിവാദമായതോടെ ഇയാള്‍ രാജിവച്ച് പുറത്ത് പോയിരുന്നെങ്കിലും രണ്ട് ദിവസം മുമ്പ് വീണ്ടും ഇമാമായി ചുമതലയേറ്റിരുന്നു. പള്ളികമ്മറ്റിക്കാര്‍ പോലീസില്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാതിരുന്നതിനാല്‍ രക്ഷിതാക്കള്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് കേസെടുക്കാന്‍ ഉത്തരവിടുകയായിരുന്നു.
https://www.facebook.com/Malayalivartha


























