ശ്രീജിത്ത് മരിച്ചാല്‍ കേരളം എന്തുചെയ്യും; സെക്രട്ടറിയേറ്റിന് മുന്നില്‍ മരണത്തിന്റെ ശരശയ്യയ്ക്കായി കട്ടില്‍ തീര്‍ത്ത് ശ്രീജിത്ത്, 1002 ദിവസം പട്ടിണി കിടന്നിട്ടും കണ്‍തുറക്കാത്തവരോട് മരണം കൊണ്ട് മറുപടി പറയ്ക്കാാനുറച്ച് ശ്രീജിത്ത്

ഇനി പ്രതീക്ഷ മരണത്തില്‍ മാത്രം. ഇതു പറയുമ്പോഴും ശ്രീജിത്തിലെ സമരപോരാളി ചിരിക്കുകയാണ്. ഒട്ടും നിരാശയുടെ ഭാവമില്ല മുഖത്തും മുടിയിലും. വൈകിട്ട് 6 മണിക്ക് സ്വന്തമായി പണിത കട്ടിലുപുറമേ ഒരു ചെറിയ മേശകൂടി തട്ടിക്കൂട്ടുകയാണ് ശ്രീജിത്ത്. കൈകള്‍ മുറിഞ്ഞ് ചോര വരുന്നുണ്ട് അതൊന്നും പരിഗണിക്കുന്നില്ല. മിണ്ടാട്ടം വളരെക്കുറച്ച് മാത്രം. കഴിഞ്ഞ 28 ദിവസമായി തികഞ്ഞ പട്ടിണി സമരത്തിലാണ്. മരിച്ച സഹോദരന്‍ ശ്രീജീവിന് ആശാരിപ്പണിയായിരുന്നുവെന്ന് പറയുമ്പോള്‍ വാക്കുകളില്‍ ചെറിയ വിങ്ങല്‍. ഒപ്പം ഇനിയൊരു കുടുംബത്തിനും ചെറുപ്പക്കാര്‍ക്കും ഈ ഗതി വരരുതെന്നും വാക്കുകളില്‍ ശക്തം.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഇദ്ദേഹം സമരം ആരംഭിച്ചത്. ജനുവരിയില്‍ കേസ് സിബിഐ ഏറ്റെടുത്തു ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴിയെടുത്തു. ഇതോടെ 782 ദിവസത്തെ സമരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് സമരം തുടരുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധനേടിയ സമരമായിരുന്നു ശ്രീജിത്തിന്റേത്. ആയിരങ്ങള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ തടിച്ചുകൂടുകയും ശ്രീജിത്തിന് പിന്തുണപ്രഖ്യാപിക്കുകയും ചെയ്തു. സിനിമാതാരം ടോവിനോ വരെ സമരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. 2014 മെയ് 19 നായിരുന്നു ശ്രീജീവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്
https://www.facebook.com/Malayalivartha


























