പി.കെ ശശി എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണം; സംഭവത്തില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്ന് വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈന്‍

പി.കെ ശശി എംഎല്‍എയ്‌ക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. സംഭവത്തില്‍ പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും
വനിതാ അദ്ധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആര്‍ക്കും രാഷ്ട്രീയ പരിഗണന കിട്ടില്ലെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും ജോസഫൈന്‍ പറഞ്ഞു.
എംഎല്‍എയ്‌ക്കെതിരായി ലൈംഗികാരോപണ പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാല്‍ മാത്രമേ അന്വേഷിക്കുകയുള്ളൂവെന്ന വനിതാ കമ്മിഷന്റെ നിലപാടിനെതിരെ രാഷ്ട്രീയ ഭേദമന്യേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്. ഇതിന് പിന്നാലെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയ കേസെടുക്കുകയും ചെയ്തത് പ്രതിഷേധത്തിന്റെ ശക്തി കൂട്ടി. ഈ സഹചര്യത്തിലാണ് നിലപാട് മയപ്പെടുത്തി പി.കെ ശശിക്കെതിരെ യുവതി പരാതി നല്‍കണമെന്ന ആവശ്യവുമായി വനിതാ കമ്മിഷന്‍ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha


























