കാവ്യ അമ്മയാകുന്നു; വിവരങ്ങള്‍ പുറത്തുവിട്ടത് അടുത്ത ബന്ധുക്കള്‍

കാവ്യാമാധവന്‍ അമ്മയാകുന്നു. ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തിലേയ്ക്ക് കുഞ്ഞ് അതിഥി വരുന്നുവെന്ന വാര്‍ത്ത പങ്കുവെച്ചത് കാവ്യയുടെ കുടുംബസുഹൃത്തുക്കളാണ്. ദിലീപിന്റെ മകള്‍ മീനാക്ഷിയും ദിലീപിനും കാവ്യക്കും ഒപ്പമാണുള്ളത്. വളരെ ചെറുപ്പകാലങ്ങളില്‍തന്നെ അഭിനയരംഗത്തേയ്ക്ക് കടന്നുവന്ന കാവ്യ ദിലീപിന്റെ 'ചന്ദ്രനുദിക്കുന്ന ദിക്കില്‍' എന്ന ചിത്രത്തിലൂടെയാണ് നായികയാകുന്നത്. മുന്‍ഭാര്യ മഞ്ജുവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം 2016ലാണ് ദിലീപ് കാവ്യാമാധവനെ വിവാഹം ചെയ്തത്. വിവാഹശേഷം അഭിനയരംഗത്ത്‌നിന്ന് വിട്ടുനിന്ന കാവ്യ, അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് കുടുംബാംഗങ്ങള്‍. കുഞ്ഞതിഥിയെ വരവേല്‍ക്കുന്നതിന്റെ തിരക്കലാണ് എല്ലാവരും എന്ന് കുടുംബസുഹൃത്തുക്കള്‍ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha


























