പി.കെ.ശശി എംഎല്‍എക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പോലീസ് നിയമോപദേശം തേടി

പി.കെ.ശശി എംഎല്‍എക്കെതിരേ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ പോലീസ് നിയമോപദേശം തേടി. ഇരയായ പെണ്‍കുട്ടി പരാതി നല്കാത്തതിനാല് കേസെടുക്കാനാവുമോ എന്നതാണു പോലീസ് പരിശോധിക്കുന്നത്. സംഭവത്തില്‍ ഇരയായ യുവതി സിപിഎം പാര്‍ട്ടിക്കാണു പരാതി നല്‍കിയിട്ടുള്ളത്.
അതേസമയം, എംഎല്‍എക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് കഐസ്യു, യുവമോര്‍ച്ച പ്രവര്‍ത്തകരാണു സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതി പ്രാഥമിക പരിശോധനകള്‍ക്കായി തൃശൂര്‍ റേഞ്ച് ഐജി എം.ആര്. അജിത്കുമാറിന് കൈമാറി. പരാതിക്കാരിയെക്കുറിച്ചുള്ള വിവരം ലഭിക്കാത്തതാണു പരിശോധന നീളാന്‍ കാരണമെന്നാണു പോലീസ് അധികൃതര്‍ പറയുന്നത്.
ശശിക്കെതിരെയുള്ള ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതി ഒതുക്കാന്‍ പാര്‍ട്ടിയില്‍ സജീവശ്രമങ്ങള്‍ തുടരുകയാണ്. എംഎല്‍എയ്ക്കെതിരെയുള്ള പരാതി സര്‍ക്കാരിനും സിപിഎമ്മിനും ഒരുപോലെ നാണക്കേടുണ്ടാക്കിയ സാഹചര്യത്തില്‍ എത്രയും വേഗം പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടിയെടുത്തു വിവാദം അവസാനിപ്പിക്കാനാണു നേതൃത്വം ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha


























