പ്രളയ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ടെത്തിയ കേരള എംപിമാരെ അവഗണിച്ചും മോഹന്‍ലാലിന് സന്ദർശനാനുമതി; നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി എംപി പി. കരുണാകരന്‍ രംഗത്ത്

പ്രളയ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ടെത്തിയ കേരള എംപിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിക്കുകയാണെന്ന ആരോപണവുമായി എംപി പി. കരുണാകരന്‍. പ്രളയദുരന്തം മൂലം സംസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നേരില്‍ കണ്ട് സാമ്പത്തിക സഹായം ചോദിക്കാന്‍ ഒരാഴ്ചയിലധികമായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള ചലച്ചിത്ര നടന്‍ മോഹന്‍ലാലിന് അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളെ പ്രധാനമന്ത്രി അവഗണിക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനുവാദത്തിനായി എ. കെ ആന്റ്ണി ഉൾപ്പടെയുള്ള നേതാക്കൾ 10 ദിവസമായി കാത്തു നിൽക്കുമ്പോഴാണ് പ്രധാനമന്ത്രി മോഹന്‍ലാലിന് അനുവാദം നൽകിയത്. ഇക്കാരണം കൊണ്ടുതന്നെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അദ്ദേഹം അവഗണിക്കുകയാണ് ചെയ്തതെന്നും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
https://www.facebook.com/Malayalivartha


























