നാണം കെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍...പതിനാറുകാരനെ പീഡിപ്പിച്ചു: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തു

പീഡനത്തിന് എല്ലാപാര്‍ട്ടിക്കാരും മത്സരിക്കുന്നു. വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാളികാവ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പൂങ്ങോട് മാഞ്ചേരി ജാഫറി(32)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാഫര്‍ അയല്‍വാസിയായ 16കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കാളികാവ് പൊലീസ് അറസ്റ്റു ചെയ്തത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുട്ടി അധ്യാപകര്‍ക്ക് നല്‍കിയ വിവരത്തിന്റെ അടിസ്ഥാഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് കാളികാവ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























