വിപ്ലവ തീരുമാനം; രാജ്യത്തെ ആദ്യ ആഗോള മൊബിലിറ്റി ഉച്ചകോടി പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

നിതി ആയോഗ് സംഘടിപ്പിക്കുന്ന 'മൂവ്' എന്ന രാജ്യത്തെ ആദ്യ ആഗോള മൊബിലിറ്റി ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നാളെ ഉദ്ഘാടനം ചെയ്യും. ഗതാഗതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഈ രംഗത്തെ ബന്ധപ്പെട്ടവരെ ഒരുമിച്ച് കൊണ്ടുവരികയുമാണ് രണ്ട് ദിവസത്തെ ഉച്ചകോടിയുടെ മുഖ്യലക്ഷ്യം.
മൊബിലിറ്റി മേഖലയില്‍ കൈവരിക്കുന്ന പുരോഗതിയിലൂടെ വര്‍ദ്ധിച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ജനജീവിതം കൂടുതല്‍ സുഗമമാക്കാനും സാധിക്കുമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൊബിലിറ്റി മേഖലയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകള്‍ രാജ്യത്തിനകത്തും, പുറത്തും നിന്നുള്ള അക്കാദമിക് വിദഗ്ദ്ധര്‍, വന്‍കിട ആഗോള കമ്പനികള്‍, ബാറ്ററി നിര്‍മ്മാതാക്കള്‍, സാങ്കേതികവിദാ സേവനദാതാക്കള്‍ തുടങ്ങിയവര്‍ തങ്ങുടെ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും.
https://www.facebook.com/Malayalivartha


























