ചുംബന സമരത്തെ പിന്തുണച്ച് വിടി ബല്‍റാം എംഎല്‍എ , വ്യക്തി സ്വാതന്ത്ര്യങ്ങളെ ബഹുമാനിക്കണം

ചുംബന സമരത്തെ അനുകൂലിച്ചുകൊണ്ട് യുവ എം.എല്‍.എ വി.ടി.ബല്‍റാം രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് കിസ് ഓഫ് ലവ് എന്ന പേരില്‍ മറൈന്‍ രെഡവില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് പിന്തുണയുമായി വി.ടി.ബല്‍റാം എത്തിയിരിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യങ്ങളെ ബഹുമാനിക്കുന്ന ഒരു ലിബറല്‍ സമൂഹസൃഷ്ടിയാണ് ആശയപരമായി കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ സദാചാരപ്പോലീസ് ചമയലും അതിന്റെ പേരിലുള്ള ഗുണ്ടായിസവും കോണ്‍ഗ്രസ്സിന്റെയോ യൂത്ത് കോണ്‍ഗ്രസ്സിന്റെയോ രീതിയാവാന്‍ പാടില്ലെന്നും വി.ടി ബല്‍റാം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.
മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന \'കിസ് ഓഫ് ലവ്\' പരിപാടി നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത ഒരു സമരരീതി എന്ന നിലയിലും അത് മുന്നോട്ടുവെക്കുന്ന ആശയത്തിന്റെ പേരില്‍ സദാചാരവാദികളുടെ നെറ്റി ചുളിപ്പിക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ആ പരിപാടിയോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും പങ്കെടുക്കാനും വിട്ടുനില്‍ക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണകൂടത്തിന്റെ അധികാരപ്രമത്തത ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചുപയോഗിച്ചും സദാചാരഗുണ്ടകളെ കയറൂരിവിട്ടും സമാധാനപരമായ ഒരു ഒത്തുചേരലിനെ അടിച്ചമര്‍ത്താനുള്ള ഏത് നീക്കവും ജനാധിപത്യവിരുദ്ധമാണ്.
യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെന്ന് സ്വയം പരിചയപ്പെടുത്തി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും അതിനെ ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചകളില്‍ ഞെളിയുകയും ചെയ്യുന്നവരേക്കുറിച്ചുള്ള സംഘടനയുടെ അഭിപ്രായം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കേണ്ടതുണ്ടെന്നും ബല്‍റാം പോസ്റ്റിലൂടെ വ്യക്തമാക്കി. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള യുവജനസഘടനകള്‍ ചുംബന സമരത്തിനെതിരെ രംഗത്ത് വന്നിരിക്കെയീണ് വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക്‌പോസ്റ്റ് എന്ന് ഏറെ ശ്രദ്ധേയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























