Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

കല്യാണമണ്ഡപത്തിലേയ്ക്ക് ഇറങ്ങിയ വരന്റെ വീട്ടിലെ സ്ത്രീകളെ കാറിലും ബൈക്കിലുമെത്തി വാഹനത്തിൽ നിന്നും വലിച്ചിറക്കി; ഇപ്പോൾ പൊട്ടും, ഇപ്പോൾ പൊട്ടുമെന്ന് പറഞ്ഞ് കല്ല് ടവ്വലില്‍ പൊതിഞ്ഞ് ചണനാരുകൊണ്ട് ചുറ്റിവരിഞ്ഞ് വ്യാജ ബോംബ് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ...

11 SEPTEMBER 2018 11:17 AM IST
മലയാളി വാര്‍ത്ത

വിവാഹസംഘത്തിലെ സ്ത്രീകളുള്‍പ്പടെയുള്ളവരെ നടുറോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി അക്രമിച്ച ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. ആലുവ മാറംപള്ളി തോണിപ്പറമ്ബില്‍ ജംഷാബ് (23), കാക്കനാട് തൃക്കാക്കര കാളബാട്ട് ആദര്‍ശ് (19), പറവൂര്‍ സ്രാമ്പിക്കൽ മനു ആന്റണി (19) എന്നിവരെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റുചെയ്തത്. രന്റെ സഹോദരന്‍ പണം നല്‍കാനുണ്ടെന്ന് പറഞ്ഞ് വ്യാജബോംബ് കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചത്.

ക്വട്ടേഷന്‍ നല്‍കിയ മോങ്ങം സ്വദേശി നിയാസിനെ പോലീസ് തിരയുന്നുണ്ട്. മോങ്ങം കുയിലിക്കുന്നില്‍ ഞായാറാഴ്ച രാവിലെയാണ് അക്രമം നടന്നത്. മോങ്ങം സ്വദേശിയായ സി.കെ. നിയാസ് നല്‍കാനുള്ള രണ്ടു ലക്ഷം രൂപയ്ക്കുവേണ്ടിയാണ് പ്രതിയായ നിയാസ് എറണാകുളത്തുള്ള സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. സി.കെ. നിയാസിന്റെ സഹോദരന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വീട്ടില്‍നിന്ന് കുടുംബം ഓഡിറ്റോറിയത്തിലേക്ക് ഇറങ്ങിയ സമയത്താണ് കാറിലും ബൈക്കിലുമെത്തിയ സംഘം വാഹനം തടഞ്ഞത്. സ്ത്രീകളേയുംമറ്റും വലിച്ചിറക്കിയ സംഘം വ്യാജബോംബ് കാണിച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കല്ല് ടവ്വലില്‍ പൊതിഞ്ഞ് ചണനാരുകൊണ്ട് ചുറ്റിവരിഞ്ഞാണ് വ്യാജ ബോംബ് നിര്‍മിച്ചത്. സ്ത്രീകളുടെ ആഭരണങ്ങള്‍ പിടിച്ചു പറിക്കാനും ശ്രമം നടന്നു. ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ക്വട്ടേഷന്‍ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് കൊണ്ടോട്ടി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പ്രതികളെ അറസ്റ്റുചെയ്തു.

ഒളിവില്‍പ്പോയ നിയാസ് എന്നയാളാണ് തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു. വരന്റെ സഹോദരന്‍ സി.കെ. നിയാസ് പലരുമായി സാമ്പത്തിക ഇടപാടുണ്ടെന്നും നിരവധി കേസുകള്‍ ഇയാള്‍ക്കെതിരേയുണ്ടെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ യുവാക്കളെ മലപ്പുറം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. യുവാക്കള്‍ സഞ്ചരിച്ച നമ്ബര്‍ പ്ലേറ്റില്ലാത്ത ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (7 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (27 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (38 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (55 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends