ഈ പൂച്ചയെ കണ്ടെത്തുന്നവർക്ക് 10,000 രൂപ പാരിതോഷികം; അടയാളം ഇരുതാടിയിലും ഒരോ കോമ്പല്ലുകൾ നഷ്ടമായിട്ടുണ്ട്...

ഈ ചിത്രത്തില്‍ കാണുന്ന പൂച്ചയെ കഴിഞ്ഞ മാസം 31 മുതല്‍ക്കാണ് കാണാതായി. കണ്ടെത്തി തിരികെ നല്‍കുന്നവര്‍ക്ക് പതിനായിരം രൂപയുടെ കനപ്പെട്ട പ്രതിഫലം നല്‍കാനൊരുക്കമാണെന്നാണ് ഗൃഹനാഥന്‍.
തിരുവനന്തപുരം മലയന്‍കീഴ് ശാസ്താനഗറില്‍ നിന്നുമാണ് പൂച്ചയെ കാണാതായത്. ഇനി പൂച്ചയെ കണ്ടെത്തിയാല്‍ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ഇതാണ് മങ്ങിയ വെളളനിറമാണ്, രണ്ട് വയസ് പ്രായമുള്ള പൂച്ചയുടെ ഇരു താടിയിലേയും ഒരോ കോമ്പല്ലുകൾ കൊഴിഞ്ഞുപോയിട്ടുണ്ട്. ഇവനെ എവിടെയെങ്കിലും കണ്ടാല്‍ 9447228321 എന്ന നമ്പറിൽ വിളിക്കൂ, ഒരു സഹായത്തോടൊപ്പം പ്രതിഫലവും.
https://www.facebook.com/Malayalivartha
























