Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന സ്‌കൂള്‍ കലാമേളയുടെ നടത്തിപ്പ് ലളിതമാക്കും.... സംസ്ഥാനതല മത്സരത്തില്‍ നിന്ന് എട്ടാം ക്ലാസുകാരെ ഒഴിവാക്കി

12 SEPTEMBER 2018 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

സംസ്ഥാന സ്‌കൂള്‍ കലാമേളയുടെ നടത്തിപ്പ് ലളിതമാക്കുന്നു. അതോടൊപ്പം മത്സരാര്‍ത്ഥികളുടെ എണ്ണവും പരിമിതപ്പെടുത്തും. സംസ്ഥാന തല മത്സരത്തില്‍ നിന്ന് എട്ടാം ക്ലാസുകാരെ ഒഴിവാക്കിയും, അപ്പീലുകള്‍ വഴി മത്സരത്തിന് അര്‍ഹത നേടിയെത്തുന്നവരുടെ എണ്ണം പരമാവധി കുറച്ചുകൊണ്ടുമായിരിക്കും ഇത്. നിലവില്‍ എല്‍.പി,യു.പി വിഭാഗം കുട്ടികള്‍ക്ക് റവന്യൂ ജില്ലാ തലം വരെയും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ക്ക് സംസ്ഥാന തലം വരെയുമാണ് കലാമേള നടത്തുന്നത്.

ഇക്കൊല്ലം സംസ്ഥാന മേള 9,10 ക്‌ളാസുകാര്‍ക്കും പ്ലസ് വണ്‍,പ്ലസ്ടു കുട്ടികള്‍ക്കുമായി പരിമിതപ്പെടുത്തും .ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകാരുടെ മത്സരം സബ് ജില്ലാ തലത്തില്‍ അവസാനിപ്പിച്ചേക്കും . ഒമ്പതാം ക്ലാസില്‍ ജില്ലാതലത്തില്‍ ഗ്രേഡ് ലഭിക്കുന്ന കുട്ടിക്ക് പത്താം ക്ലാസിലും ജില്ലയില്‍ ഗ്രേഡ് കിട്ടിയാല്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഗ്രേസ് മാക്കിന് അര്‍ഹതയുണ്ടാവും. അതുപോലെ,പ്ലസ് വണ്ണിനും ഗ്രേസ് മാര്‍ക്കുണ്ട്.

ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 12,000ത്തില്‍പ്പരം കുട്ടികളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാന കലാമേളയില്‍ പങ്കെടുത്തത്. ഇതില്‍ ആയിരത്തില്‍പ്പരം പേരും ജില്ലാ മേളകളില്‍ പുറത്തായ ശേഷം അപ്പീലുകളിലൂടെ എത്തിയവരാണ്. അതേ സമയം, സംസ്ഥാന സ്‌കൂള്‍ കായിക,ശാസ്ത്ര പ്രവൃത്തി പരിചയ മേളകളിലെ ഗ്രേഡുകള്‍ ദേശീയ തലത്തില്‍ മാറ്റുരയ്ക്കപ്പെടുന്നതിനാല്‍ മത്സരങ്ങള്‍ നിലവിലെ രീതിയില്‍ തുടരേണ്ടി വരും.
സംസ്ഥാന തല മത്സരങ്ങള്‍ക്ക് കൂറ്റന്‍പന്തലുകള്‍ കെട്ടുന്നതിന് പകരം സ്‌കൂളുകളുടെയും സര്‍ക്കാര്‍ മന്ദിരങ്ങളുടെയും ഹാളുകളും ആഡിറ്റോറിയങ്ങളും ഉപയോഗപ്പെടുത്തും. വിളംബര ഘോഷയാത്രകളും ഉദ്ഘാടന ,സമാപന ചടങ്ങുകളിലെ ആര്‍ഭാടങ്ങളും ഒഴിവാക്കും. കുടുംബശ്രീ യൂണിറ്റുകളടെയും മറ്റും സഹായത്തോടെ അധികച്ചെലവില്ലാതെ ഭക്ഷണം ഒരുക്കും

സംസ്ഥാന കലാമേളയില്‍ അപ്പീലുകള്‍ വഴി എത്തുന്നവരുടെ കുത്തൊഴുക്ക് തടയുന്നതിന് , അപ്പീല്‍ അതോരിട്ടി ഇനി ഹൈക്കോടതി മാത്രമായേക്കും.നിലിവില്‍ ഉപജില്ലാ ,ജില്ലാ തല വിധികള്‍ക്കെതിരെ ഡി.ഇ. ഒ .ഡി.പി.ഐ, ബാലാവകാശ കമ്മിഷന്‍,ലോകായുക്ത,മനുഷ്യാവകാശ കമ്മിഷന്‍ തുടങ്ങി ഹൈക്കോടതിയില്‍ വരെ അപ്പീല്‍ നല്‍കാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (8 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (11 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (14 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (59 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends