പ്രബുദ്ധ കേരളത്തിന് മൂന്നാം സ്ഥാനം; ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്ള ജനപ്രതിനിധികളുടെ സംസ്ഥാനങ്ങളുടെ പട്ടികയിലാണെന്നുമാത്രം; സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രത്യേക കോടതികളിലേക്ക് കൈമാറിയത് 1,233 ക്രിമിനല്‍ കേസുകള്‍

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളുള്ള ജനപ്രതിനിധികളുള്ളത് ബിഹാറില്‍. രണ്ടാം സ്ഥാനം പശ്ചിമ ബംഗാളിനാണ്. മൂന്നാം സ്ഥാനമാണ് 'പ്രബുദ്ധ കേരള'ത്തിന്. സാമാജികര്‍ക്കെതിരായ 1,233 ക്രിമിനല്‍ കേസുകള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം പ്രത്യേക കോടതികളിലേക്ക് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. ഇതില്‍ 136 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ബിഹാറില്‍ നിന്നുള്ള 260 കേസുകള്‍ പ്രത്യേക കോടതികളിലേക്കുമാറ്റി. ഇതില്‍ ആറു മാസത്തിനിടെ 11 എണ്ണം തീര്‍പ്പാക്കി.
കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ പശ്ചിമ ബംഗാളാണ് പിന്നില്‍. ഈ വര്‍ഷം മാര്‍ച്ചുവരെയുള്ള കണക്കനുസരിച്ച് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരെ 215 കേസുകള്‍ ഉള്ളതില്‍ ഒന്നുപോലും തീര്‍പ്പാക്കിയിട്ടില്ല. കേരളത്തിലെ 178 കേസുകളുടെ തല്‍സ്ഥിതിയില്‍ കൃത്യമായ വിവരമില്ല. കേസിന്റെ എണ്ണത്തില്‍ കേരളത്തിനു പിന്നിലുള്ളത് ഡല്‍ഹിയാണ്157.
എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കുമെതിരായ കേസുകള്‍ പരിഗണിക്കാന്‍ 12 പ്രത്യേക കോടതികള്‍ക്ക് രൂപം നല്‍കിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.ബി.ചെജ.പി നേതാവും സുപ്രീംകോടതി അഭിഭാഷകയുമായ അശ്വിനി ഉപാധ്യായ് 2016ല്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതില്‍ വാദം കേള്‍ക്കവെ, പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും ഇതിനായി പണം മാറ്റിവെക്കണമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ച് കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha























