പുല്‍പ്പള്ളിയില്‍ എസ്‌എഫ്‌ഐ നേതാവിനെ വധിക്കാന്‍ ശ്രമം; കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി തോറ്റതിന്റെ നാണക്കേട് മാറ്റാൻ ആര്‍എസ്‌എസ് ഗുണ്ടകളുടെ ആക്രമണമെന്ന് എസ്‌എഫ്‌ഐ...

പുല്‍പ്പള്ളിയില്‍ എസ്‌എഫ്‌ഐ നേതാവിനെ വധിക്കാന്‍ ശ്രമം. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപി തോറ്റതിന്റെ നാണക്കേട് മാറ്റാൻ ആര്‍എസ്‌എസ് ഗുണ്ടകളുടെ ആക്രമണമെന്ന് എസ്‌എഫ്‌ഐ. പുല്‍പ്പള്ളി എസ്‌എഫ്‌ഐ ഏരിയാ കമ്മറ്റി ജോ.സെക്രട്ടറിയും ഡിവൈഎഫ്‌ഐ ഇരുളം മേഖലാ പ്രസിഡന്റുമായ മിഥുന്‍ കൃഷ്ണനു നേരെയാണ് ആക്രമണം.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും ആര്‍എസ്‌എസ് പ്രവര്‍ത്തകരും ചേര്‍ന്ന് മിഥുന്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന റിസോര്‍ട്ടിലെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ ഡിവൈഎഫ്‌ഐ പുല്‍പ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡണ്ട് റിയാസിന് തലയില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























