Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

രാജ്യത്തെ പോലീസ് സംവിധാനത്തെ ഒറ്റ ശൃംഖലയിലാക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് സിസ്റ്റത്തിന് തുടക്കമായി

12 SEPTEMBER 2018 11:15 AM IST
മലയാളി വാര്‍ത്ത

രാജ്യത്തെ പോലീസ് സംവിധാനത്തെ ഒറ്റ ശൃംഖലയിലാക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് സിസ്റ്റം' (സി.സി.ടി..എസ്.) സംസ്ഥാനത്ത് പ്രവര്‍ത്തനക്ഷമമായി. പോലീസ് സേവനങ്ങള്‍ ഡിജിറ്റലാക്കാനും കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ഡിജിറ്റല്‍ വിവരശേഖരണവും ലക്ഷ്യമിട്ടാണ് ഇത്. ദുരന്തനിവാരണമുള്‍പ്പെടെയുള്ള സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായും വേഗത്തിലുമെത്തിക്കാന്‍ ഇനി സാധിക്കും.

രാജ്യത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളെയും ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ ഇഗവേണന്‍സ് പദ്ധതിയുടെ കീഴില്‍ 2009ല്‍ ആരംഭിച്ച പദ്ധതിയാണ് കേരളത്തില്‍ പൂര്‍ണസജ്ജമാകുന്നത്. സംസ്ഥാനത്ത് സി.സി.ടി.എന്‍.എസ്. വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തീകരിച്ചുവരുകയായിരുന്നു. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതോടെ സംസ്ഥാനത്തെ 531 പോലീസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ 819 പോലീസ് ഓഫീസുകള്‍ ഡിജിറ്റല്‍ ശൃംഖലയിലായിക്കഴിഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സ്‌റ്റേഷനുകളും ഈ ശൃംഖലയിലുണ്ട്. കേരളത്തില്‍ വിവിധ കേന്ദ്രങ്ങളിലായി 2641 കംപ്യൂട്ടറുകളും 1211 പ്രിന്ററുകളും ഇതിന്റെ ഭാഗമായി വിതരണം ചെയ്തു. 16 പരിശീലന കേന്ദ്രങ്ങളിലായി 21,440 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. 10,22,000 ഫയലുകള്‍ ഡിജിറ്റൈസ് ചെയ്ത് ഇതിലേക്ക് മാറ്റി. ഒരുകോടിയിലധികം ജനറല്‍ ഡയറികളും 35 ലക്ഷത്തോളം പ്രഥമവിവര റിപ്പോര്‍ട്ടുകളും ഡിജിറ്റല്‍ രൂപത്തിലാക്കി. പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ സ്‌റ്റേറ്റ് ഡേറ്റാസെന്ററും നാഷണല്‍ ഡേറ്റാ സെന്ററും ഡിസാസ്റ്റര്‍ റിക്കവറി സെന്ററും സജ്ജമാക്കി. സംസ്ഥാനത്തിന് ആവശ്യമായ രീതിയില്‍ ഇതിനുള്ള ആപ്ലിക്കേഷനില്‍ മാറ്റംവരുത്താനും റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും സാധിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ക്ക് പരാതികള്‍ ഓണ്‍ലൈനായി നല്‍കുന്നതുള്‍പ്പെടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ പൊതുജന സൗഹാര്‍ദ പോര്‍ട്ടലായ 'തുണ' ഈയിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കുറ്റകൃത്യങ്ങള്‍ കംപ്യൂട്ടര്‍ സഹായത്തോടെ കണ്ടെത്തല്‍, മുന്‍കരുതല്‍, തടയല്‍ എന്നിവ സുഗമമാക്കാന്‍ ഇതുവഴി കഴിയും. ഒപ്പം കുറ്റവാളികളുടെ പ്രവര്‍ത്തനരീതി, സ്വഭാവം എന്നിവ ക്രോഡീകരിക്കാനും കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള വിവരശേഖരണത്തിനും കൈമാറ്റത്തിനും കേന്ദ്രീകൃതമായി പ്രവര്‍ത്തനവും ഏകോപനവും നടത്താനും കഴിയും. സി.സി.ടി.എന്‍.എസ്. സംവിധാനം ഉടന്‍ ലൈവാകും. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (57 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends