Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാനേജ്‌മെന്റുകളുടെ പണക്കൊഴുപ്പിന് മുന്നില്‍ മെഡിക്കല്‍ വിദ്യാഭ്യാസം അടിയറവെച്ച ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീംകോടതി വിധി

12 SEPTEMBER 2018 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ അനധികൃതമായി പ്രവേശനം നേടിയ 180 കുട്ടികളെയും മാനേജ്‌മെന്റിനെയും സഹായിക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും ബി.ജെ.പിയും കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കിയത് രാഷ്ട്രീയനേതൃത്വങ്ങള്‍ക്ക് ഏറ്റ വലിയ തിരിച്ചടിയാണ്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധവും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും അധികാരത്തിന്‍ മേലുള്ള കൈകടത്തലുമാണെന്ന് കോടതി വിമര്‍ശിച്ചു. വലിയ കോഴ വാങ്ങിയാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഓര്‍ഡിനന്‍സിനായി കൈകോര്‍ത്തത്. കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം മാത്രമാണ് അന്നതിനെ എതിര്‍ത്തത്. അതിനെ ഭരണപ്രതിപക്ഷ ഭേദമന്യേ എല്ലാവരും വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ആദ്യം ഓര്‍ഡിനന്‌സ് സ്‌റ്റേ ചെയ്ത ശേഷമാണ് ഇന്ന് റദ്ദാക്കിയത്. കോടതിയില്‍ പോയാല്‍ തിരിച്ചടിയാകുമെന്ന് ആരോഗ്യസെക്രട്ടറി ഉള്‍പ്പെടെ നിര്‍ദ്ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ വഴങ്ങിയില്ല. സുപ്രീംകോടതി മുന്‍ ജസ്റ്റിസ്‌കൂടിയായ ഗവര്‍ണര്‍ പി. സദാശിവം ഓര്‍ഡിനന്‍സ് ഫ്രീസ് ചെയ്തിരുന്നു. പ്രവേശനനടപടികളില്‍ ഈ മെഡിക്കല്‍കോളജുകള്‍ യാതൊരു സുതാര്യതയും കാണിച്ചില്ല. പ്രവേശന മേല്‍നോട്ടമുള്ള ജസ്റ്റിസ് ജെയിംസ് കമ്മിറ്റി 2016-17ല്‍ പ്രവേശനം നേടിയ കുട്ടികളുടെ വിവരങ്ങളും ഫീസും സംബന്ധിച്ച വിവരങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റുകള്‍ നല്‍കിയില്ല. തുടര്‍ന്ന് ജെയിംസ് കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി അനുകൂല തീരുമാനം എടുത്തു. 

തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കരുതി എന്ന് പറഞ്ഞാണ് ഭരണപ്രതിപക്ഷനേതാക്കള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. പ്രവേശനപരീക്ഷയില്‍ നാലായിരത്തിലധികം റാങ്കുള്ളവര്‍ക്കും പ്രവേശനം നല്‍കിയതിനാല്‍ ഇത് അനുവദിക്കരുതെന്ന് ജെയിംസ് കമ്മിറ്റി ശുപാര്‍ശ ചെയ്തതാണ്. എന്നാല്‍ മാനേജ്‌മെന്റുകളുടെ പണത്തിനും ചില രക്ഷിതാക്കളുടെ താല്‍പര്യങ്ങള്‍ക്കും മുന്നില്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ വഴങ്ങി. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനം നിയമര്‍മാണം നടത്തിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് അത് ചോദ്യം ചെയ്യാം. പ്രവേശനം സംബന്ധിച്ച നടപടികള്‍ സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. കോടതി അതിന് അനുമതി നല്‍കുമോ എന്നറിയില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (9 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (12 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (15 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends