ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചറിവ് ; ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് വി.എസിന്റെ ആശങ്ക ശരിയെന്ന് മന്ത്രി എ.കെ.ബാലന്‍

ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിന് തിരിച്ചറിവുണ്ടാകുന്നു. ഒരു കോളക്കമ്പനി വരുത്തിവച്ച നഷ്ട്ടം ഒര്‍ക്കാതെയായിരുന്നു സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോഴാണ് ഇതിനെ പറ്റി ചിന്തിച്ചു തുടങ്ങുന്നതുതന്നെ. ജല ലഭ്യതയെക്കുറിച്ചുള്ള ആശങ്ക വിഎസ് പങ്കുവച്ചിരുന്നു. ആ ആശങ്ക ശരിയെന്നാണ് എ.കെ.ബാലന്‍ ബാലനും ഇപ്പോള്‍ പറയുന്നത്. നിലവിലുള്ള നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ എക്സിക്യുട്ടീവ് ഓര്‍ഡര്‍ കൊടുക്കാന്‍ സാധിക്കുമെന്നും. അതിന് യാതൊരു തടസ്സവുമില്ലെന്നും മന്ത്രി പറയുന്നു
ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് വി.എസിന്റെ ആശങ്ക ശരിയെന്ന് മന്ത്രി എ.കെ.ബാലന്‍. ജലലഭ്യത കൂടി പരിശോധിച്ച ശേഷമേ ലൈസന്‍സ് നല്‍കൂ. ബ്രൂവറി അനുവദിച്ചതില്‍ സര്‍ക്കാര്‍ നയത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. നയം മാറ്റണമെങ്കില്‍ ചട്ടവും മാറ്റണം. നിലവില്‍ ഞങ്ങളും യുഡിഎഫും മാറ്റിയിട്ടില്ല. നിലവിലുള്ള നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തില്‍ എക്സിക്യുട്ടീവ് ഓര്‍ഡര്‍ കൊടുക്കാന്‍ സാധിക്കും. അതിന് യാതൊരു തടസ്സവുമില്ല.
അതേ സമയം സംസ്ഥാനത്ത് കൂടുതല്‍ ഡിസ്റ്റിലറികള്‍ വേണമെന്നും ബാലന്‍ പറഞ്ഞു. പുറത്തുനിന്ന് കൊണ്ടുവരുന്നതിനേക്കാള്‍ നല്ലത് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതാണ്. ഡിസ്റ്റലറി അനുവദിക്കുന്നതിന് ഇനിയും നടപടിക്രമങ്ങള്‍ ബാക്കിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പ്രതിപക്ഷ നേതാവ് വിദഗ്ദ്ധനാണ്. ഏതെങ്കിലും രൂപത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനം ഇതില്‍ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























