പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി പോലീസ് സേനാംഗങ്ങള്‍ വൃത്തിയാക്കി; ഇരുന്നൂറോളം സേനാംഗങ്ങള്‍ പങ്കെടുത്തു

പോലീസ് സേനാംഗങ്ങള്‍ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയും പരിസരങ്ങളും വൃത്തിയാക്കി. കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുന്നൂറോളം വരുന്ന പോലീസ് സേനാംഗങ്ങളാണ് ആശുപത്രിയും അനുബന്ധ കെട്ടിടങ്ങളും പരിസരങ്ങളും വൃത്തിയാക്കുകയും കാട് വെട്ടിത്തെളിക്കുകയും ചെയ്തത്.
ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പോലീസ് സേനാംഗങ്ങള്‍ സേവന പ്രവര്‍ത്തനത്തിനെത്തിയത്. സെപ്റ്റംബര്‍ 16ന് പഞ്ചകര്‍മ്മ ആശുപത്രി സന്ദര്‍ശിച്ച ശേഷം ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ ആശുപത്രിയും പരിസരവും വൃത്തിയാക്കുന്നതിന് പോലീസ് സേനാംഗങ്ങളുടെ സഹായം മന്ത്രി അഭ്യര്‍ഥിച്ചിരുന്നു. പോലീസിന്റെ ഈ സേവനം രോഗികള്‍ക്കും ആശുപത്രി സന്ദര്‍ശകര്‍ക്കും ഗുണകരമായതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
കമ്മീഷണര്‍ ഓഫ് പോലീസ് പി. പ്രകാശ് ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. രഘുനാഥന്‍ നായര്‍, പഞ്ചകര്‍മ്മ ആശുപത്രി സൂപ്രണ്ട് ഡോ. പി.ബി. നജ്മ, ആര്‍.എം.ഒ. ഡോ. പി. ഷീല, ഡോ. പ്രശാന്ത്, പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ദീപു, സെക്രട്ടറി സെന്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശാനുസരണം കോമ്പൗണ്ടിലെ റോഡ് ടാറിങ് പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തീകരിച്ചു.
https://www.facebook.com/Malayalivartha
























