ജസ്‌ന മരിയ ജെയിംസിന്റെ തിരോധാനം ക്രൈംബ്രാഞ്ച് അന്വേഷിക്കും...

ദുരൂഹ സാഹചര്യത്തില്‍ പത്തനംതിട്ട മുക്കൂട്ടതറയില്‍ നിന്ന് ആറ് മാസം മുമ്പ് കാണാതായ ജസ്‌ന മരിയ ജെയിംസിന്റെ കേസന്വേഷണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്ര ഉത്തരവിട്ടത്. കേസ് സംബന്ധിച്ച ഫയല്‍ ഐ ജി മനോജ് ഏബ്രഹാം ഇന്ന് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറും.
https://www.facebook.com/Malayalivartha
























