മകനെ പോലെ ഇഷ്ടമായിരുന്നു; ഒരിക്കലും മറക്കാനാകാത്ത വിസ്മയ പ്രകടനങ്ങൾ കാഴ്ച വെച്ച കലാകാരനായിരുന്നു; ബാലഭാസ്‌ക്കറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കടകംപള്ളി സുരേന്ദ്രന്‍

വയലിന്‍ തന്ത്രികളില്‍ സ്‌നേഹത്തിന്റേയും പ്രണയത്തിന്റേയും മാസ്മരികത വിരിയിച്ച ബാലഭാസ്‌കര്‍ വിട വാങ്ങുമ്ബോള്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് എല്ലാവരും അനുസ്മരിക്കുന്നത്. ബാലഭാസ്‌കറിനെ തന്റെ മകനെ പോലെ ഇഷ്ടമായിരുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഖാവ് ആയിരുന്നു ഒരിക്കലും മറക്കാനാകാത്ത വിസ്മയ പ്രകടനങ്ങള്‍ കാഴ്ച വെച്ച കലാകാരനായിരുന്നെന്നും കടകംപള്ളി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അനുഗ്രഹീത കലാകാരനെ കടകംപള്ളി അനുശോചിച്ചത്.
കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
മകനെ പോലെ ഇഷ്ടമായിരുന്നു. സഖാവ് ആയിരുന്നു. ഒരിക്കലും മറക്കാനാകാത്ത വിസ്മയ പ്രകടനങ്ങൾ കാഴ്ച വെച്ച കലാകാരനായിരുന്നു. അപകട വിവരമറിഞ്ഞ് അന്ന് രാവിലെ ആശുപത്രിയിൽ എത്തിയിരുന്നു. ബോധരഹിതനായ ബാലുവിന്റെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും ഈണങ്ങളുടെ ലോകത്ത് നീ തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. മകളുടെ വിയോഗം നീ സഹിക്കില്ലായിരുന്നു. അധികമൊന്നും കുറിക്കാനാകുന്നില്ല. ലാൽസലാം ബാലു....
https://www.facebook.com/Malayalivartha
























