ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിലൂടെ ജുവലറിയും െഫെനാന്‍സ് സ്ഥാപനവും ആരംഭിക്കാമെന്നു പറഞ്ഞു പറ്റിച്ചു; പ്രിയയുടെ വലയില്‍ ആദ്യം വീണത് പ്രവാസി;ആരെയും വാചകമടിച്ചു വീഴ്ത്താന്‍ കഴിവുള്ള പ്രിയയുടെ കെണിയില്‍ വീണത് നിരവധി ആളുകള്‍…

ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിലൂടെ ജുവലറിയും െഫെനാന്‍സ് സ്ഥാപനവും ആരംഭിക്കാമെന്നു പറഞ്ഞു പറ്റിച്ചു 75 ലക്ഷം രൂപ തട്ടിയെടുത്ത പ്രിയ ചെറിയ പുള്ളിയല്ല. തട്ടിപ്പിൽ സരിത എസ് നായരെ വെല്ലും ഈ തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി.
വെഞ്ഞാറമ്മൂട് സ്വദേശിയായിരുന്ന പ്രിയ അവിടെ ധനകാര്യ സ്ഥാപനം തുടങ്ങി പൊളിഞ്ഞതിനെത്തുടര്‍ന്ന് തൃശൂരേക്ക് മുങ്ങുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ക്ക് മൂന്നു മക്കളുമുണ്ട്. അനാഥരായ മൂന്നു കുട്ടികളെ ദത്തെടുത്തു വളര്‍ത്തുകയായിരുന്നുവെന്നാണ് ഇവര്‍ നാട്ടുകാരോട് പറഞ്ഞത്. ഇംഗ്ലിഷിലും ഹിന്ദിയിലും അത്യാവശ്യം നന്നായി സംസാരിക്കാനുള്ള കഴിവുള്ള പ്രിയ പരിചയപ്പെടുന്ന ഓരോരുത്തരേയും പറഞ്ഞു പറ്റിക്കും. കാര്‍ വാടകയ്ക്കെടുത്ത് കറങ്ങും. നല്ല ഭക്ഷണം, ആഡംബര വസ്ത്രം.... ഇങ്ങനെ പണം ധൂര്‍ത്തടിച്ച് തീര്‍ക്കും
പ്രവാസിയാണ് പ്രിയയുടെ വലയില്‍ ആദ്യം വീണത്. ഫേസ്ബുക് വഴിയായിരുന്നു പരിചയപ്പെടല്‍. ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന തൃശൂര്‍ മുണ്ടൂര്‍ കിരാലൂര്‍ സ്വദേശി അനില്‍കുമാറുമായി ഫെയ്‌സ്ബുക്ക് ചാറ്റിങ് വഴി പരിചയപ്പെട്ടശേഷമാണ് പ്രിയ തട്ടിപ്പ് ആരംഭിച്ചത്. ഒരുവര്‍ഷത്തെ ചാറ്റിങ് പരിചയം വഴി ഇരുവരും തമ്മില്‍ ഉറച്ച ബന്ധമായി. വാചകമടിച്ച് പ്രവാസിയെ വീഴ്ത്തിയ പ്രിയ താന്‍ മൂന്നു അനാഥ കുട്ടികളെ ദത്തെടുത്ത് വളര്‍ത്തുകയാണെന്നാണ് ധരിപ്പിച്ചിരുന്നത്. തുടര്‍ന്ന സന്നദ്ധ പ്രവര്‍ത്തനത്തിനായി ചെറിയ സഹായങ്ങള്‍ ഇയാളില്‍ നിന്നും കൈപ്പറ്റി. കുന്നംകുളത്ത് ഒരു ജ്വല്ലറി തുടങ്ങാന്‍ ഉദ്ദേശ്യമുണ്ടെന്ന് പ്രിയ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് പതിനഞ്ചു വര്‍ഷം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്ന പ്രവാസി 20 ലക്ഷം രൂപ പ്രിയയ്ക്കു നല്‍കി.
ഇന്റീരിയര്‍ ജോലികള്‍ ഏറ്റെടുത്ത യുവാവായിരുന്നു പ്രിയയുടെ അടുത്ത ഇര. ചൂണ്ടലില്‍ ധനകാര്യ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ഈ യുവാവിനെ പറഞ്ഞു പറ്റിച്ചതിനെ തുടർന്ന് അഞ്ചു ലക്ഷം രൂപ നല്‍കി. കൂടാതെ ഇന്റീരിയര്‍ പണിക്കു വന്ന യുവാക്കളും ലക്ഷങ്ങള്‍ നല്‍കി. ഇങ്ങനെ പതിനഞ്ചു പേരില്‍ നിന്നായി പ്രിയ തട്ടിയെടുത്തത് 75 ലക്ഷം രൂപയാണ്.
ധനകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റിക്കാരനായി സ്ഥിരം ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സെക്യൂരിറ്റിക്കാരനെ പറ്റിച്ചു. 75,000 രൂപ നല്‍കിയാല്‍ ജോലി സുരക്ഷയും ഒപ്പം രണ്ടു മാസത്തെ ശമ്പളം അഡ്വാന്‍സായും നല്‍കുമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇയാളില്‍ നിന്ന് തട്ടിയ 75,000 രൂപയില്‍ 40000 രൂപ രണ്ടു മാസത്തെ ശമ്പളമായി അയാൾക്ക് തന്നെ തിരികെ നൽകി.
ഇതിനു ശേഷം പഴയപ്രവാസിയെ പ്രിയ വീണ്ടും പറ്റിച്ചു. തിരുവനന്തപുരത്ത് തനിക്ക് കുറേ ഭൂമിയുണ്ടെന്നും തര്‍ക്കത്തില്‍ കിടക്കുന്ന സ്ഥലമായതിനാല്‍ ഒരു വിവാഹ രേഖ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു പ്രിയ ജ്വല്ലറി തുടങ്ങാന്‍ പണം നിക്ഷേപിച്ച പ്രവാസിയെ വലയില്‍ വീഴ്ത്തുന്നത്. ഭൂമി കിട്ടിയാല്‍ അതു വില്‍ക്കാമെന്നും അതില്‍ നിന്നും നല്ലൊരു തുക കിട്ടുമെന്നും അതില്‍ പാതി തരാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസിയെ പറ്റിച്ചു .
മകനോട് ഇക്കാര്യം പറഞ്ഞ പ്രവാസി ക്ഷേത്രത്തില്‍ വച്ച് പേരിനൊരു വിവാഹവും റജിസ്റ്റര്‍ ചെയ്തു. ഈ വിവാഹ രേഖ ഭാവിയില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നെന്നാണ് പോലീസ് ചോദിച്ചപ്പോള്‍ പറഞ്ഞത്. ചൂണ്ടലില്‍ റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന ആര്‍ത്താറ്റ് കൂളിയാട്ടില്‍ വിബീഷിന്റെ പരാതിയില്‍ കുന്നംകുളം എ.സി.പി. സിനോജിന്റെ നിര്‍ദേശാനുസരണം സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. യു.കെ. ഷാജഹാന്‍, എ.എസ്.ഐ. ഗോപി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബുരാജ്, ജാന്‍സി, ഗീത എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്. തട്ടിപ്പു കേസില്‍ തിരുവനന്തപുരത്ത് 30 ദിവസം ജയിലില്‍ കിടന്നിരുന്നു. പിന്നെയാണ്, ധനകാര്യ സ്ഥാപനം നടത്തി മുങ്ങിയത്.
https://www.facebook.com/Malayalivartha
























