Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പഴയ നക്സലൈറ്റ് നേതാവും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ എൻ.ജോയിയുടെ മൃതദേഹം മുസ്ലിം പള്ളിയിൽ സംസ്‌ക്കരിക്കാൻ വീട്ടുകാർ അനുവദിക്കാത്തതിൽ പ്രതിഷേധം ; എഴുത്തുകാരൻ കമൽ സി ചവറ ഇസ്ലാംമതം സ്വീകരിച്ചു

04 OCTOBER 2018 07:51 PM IST
മലയാളി വാര്‍ത്ത
എഴുത്തുകാരൻ കമൽ സി ചവറ ഇസ്ലാംമതം സ്വീകരിച്ചു. പഴയ നക്സലൈറ്റ് നേതാവും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ എൻ.ജോയിയുടെ മൃതദേഹം മുസ്ലിം പള്ളിയിൽ സംസ്‌ക്കരിക്കാൻ വീട്ടുകാർ അനുവദിക്കാത്തതിൽ പ്രതിഷേധിചാണ് നടപടി. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും  മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയും സമരവുമാണെന്നും അദ്ദേഹം പറഞ്ഞു .  ഇന്ന് ഇന്ത്യയിൽ മുസ്ലിമാവുകയെന്നത് വിപ്ലവപ്രവർത്തനമാണ്  മുസ്ലിമിന് നേരെയുള്ള ആദ്യവെട്ടിന് എന്റെ കഴുത്ത് തയാറാണെന്നും അദ്ദേഹം പറയുകയുണ്ടായി.    പഴയ നക്സലൈറ്റ് നേതാവും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ ടി.എൻ.ജോയി (നജ്മൽ ബാബു)വിന്റെ മൃതദേഹം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം മാനിക്കാതെ വീട്ടുവളപ്പിൽ സംസ്‌കരിച്ച നടപടിയിൽ പ്രതിഷേധിചാണ്   എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചത് .   താൻ ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്‌ബുക്കിലൂടെയാണ് അറിയിച്ചത്. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല, മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയും സമരവുമാണെന്നും കമൽ ഫേസ്ബുക്കിൽ  കുറിച്ചു.   തുടർന്ന് അദ്ദേഹം  ഫേസ്‌ബുക്കിൽ  തന്റെ പേര് കമൽ സി നജ്മൽ എന്നാക്കുകയും ചെയ്തു.'ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല മുസ്ലീമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലീമാവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണ്. സമരമാണ്. ഇന്ന് ഇവിടെ ഇന്ത്യയിൽ മുസ്ലിം ആവുകായെന്നത് വിപ്ലവപ്രവർത്തനമാണ്. ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ അല്ല. ഇസ്ലാമിന്റെ മാഹാത്മ്യം കണ്ടുമല്ല. നജ്മൽ ബാബുവിന്റെ അനുഭവത്തിൽ പ്രതിഷേധിച്ച് ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നു. മുസ്ലീമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എന്റെ കഴുത്ത് തയ്യാർ.''- ഫേസ്‌ബുക്ക് കുറിപ്പിൽ കമൽ സി ചവറ പറയുന്നു   അഞ്ചു വർഷം മുമ്പാണ് സാമൂഹികപ്രവർത്തകൻ ടി.എൻ.ജോയി ഇസ്ലാം മതം സ്വീകരിച്ചത്. മരണശേഷം മൃതദേഹം ചേരമാൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്‌ക്കരിക്കാൻ രേഖാമൂലം അദ്ദേഹം  ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബന്ധുക്കൾ ഇതിനെ എതിർക്കുകയായിരുന്നു.മൃതദേഹം തങ്ങൾക്ക് വിട്ടുതരണമെന്നും വീട്ടുവളപ്പിൽ സംസ്‌ക്കരിക്കണമെന്നായിരുന്നു ബന്ധുക്കളുടെ ആവശ്യം. തുടർന്ന് മനുഷ്യാവകാശ പ്രവർത്തകർ  ആർ.ഡി.ഒയ്ക്ക് പരാതി നൽകി. ഇതിന് പിന്നാലെ ഇരുപത്തിനാലു മണിക്കൂർ നേരം സംസ്‌ക്കാര ചടങ്ങ് മാറ്റാൻ ആർ.ഡി.ഒ. നിർദ്ദേശിച്ചു. ഇതിനിടെ, ടി.എൻ.ജോയിയുടെ സഹോദരൻ പ്രേമചന്ദ്രൻ പൊലീസിന് പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാൻ തീരുമാനമാവുകയും ചെയ്തു.പൊലീസ് മൈതാനിയിൽ പൊതുദർശനത്തിന് വച്ച മൃതദേഹം ബന്ധുക്കൾ കൊണ്ടുപോകാൻ ശ്രമിച്ചത് മനുഷ്യാവകാശ പ്രവർത്തകർ തടയുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു.   മൃതദേഹം കൊണ്ടുപോകുന്നത് തടഞ്ഞ് ആംബുലൻസിന് മുമ്പിൽ കിടന്ന് പ്രതിഷേധിച്ചവരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. ഇതിനു ശേഷം ബന്ധുക്കൾ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു. കുട്ടിക്കാലം മുതൽ കൊടുങ്ങല്ലൂരിലെ മതേതര പാരമ്പര്യത്തിൽ വളർന്നുവന്ന ജോയിക്ക് ആങ്ങേയറ്റം അസഹ്യമായിരുന്നു സവർണ ഫാസിസം. മുമ്പ് സൈമൺ മാസ്റ്ററോട് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം നടപ്പാക്കാതെ ബന്ധുക്കൾ ചെയ്ത ക്രൂരത തന്നോട് ചെയ്യരുത് എന്നും ടിഎൻ ജോയ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും പാലിക്കാതെ അദ്ദേഹത്തിന്റെ സ്വത്വത്തോടു കാണിച്ച അനീതിയിൽ പ്രതിഷേധിച്ചാണ് കമൽ സി ചവറ ഇസ്‍ലാം മതം സ്വീകരിച്ചത്. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (36 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

Malayali Vartha Recommends