Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശക്തമായ മഴ തുടങ്ങി; അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനം അതീവ ജാഗ്രതയില്‍... ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്നേക്കും; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് മൂന്നടി കൂടി.. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം; 'ലുബാന്‍ ഞായറാഴ്ചയോടെ കേരള തീരത്തെത്തുമെന്ന് ആശങ്ക; കലക്ടറേറ്റില്‍ ഇന്ന് ജനപ്രതിനിധികളുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം

05 OCTOBER 2018 07:55 AM IST
മലയാളി വാര്‍ത്ത

അറബിക്കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്നും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി കഴിഞ്ഞയാഴ്ച പോയവരില്‍ 20 ശതമാനം പേര്‍ മടങ്ങിയെത്തിയിട്ടില്ല. സാറ്റെലെറ്റ് ഫോണ്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്കു മുന്നറിയിപ്പ് നല്‍കാന്‍ കഴിഞ്ഞിട്ടുമില്ല. കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ഞായറാഴ്ചയോടെ ''ലുബാന്‍'' ചുഴലിക്കാറ്റായി കേരള തീരത്തെത്തുമെന്ന ആശങ്ക നിലനില്‍ക്കെ, ശക്തമായ മഴ തുടങ്ങി. അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനം അതീവ ജാഗ്രതയില്‍. കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും തയാറെടുപ്പുകളിലാണ്.

ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് കുറയ്ക്കാനായി ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്നേക്കും. മുല്ലപ്പെരിയാറില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് ജലനിരപ്പ് മൂന്നടി ഉയര്‍ന്നു. ഇടുക്കിയില്‍ നാളെ വരെ ഓറഞ്ച് അലെര്‍ട്ടും ഏഴിനു റെഡ് അലെര്‍ട്ടും എട്ടിന് ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂരിലും പാലക്കാട്ടും നാളെ ഓറഞ്ച്, ഏഴിനു റെഡ് അലെര്‍ട്ടാണ്. മലപ്പുറത്തു റെഡ് അലെര്‍ട്ട്. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്നു മുതല്‍ എട്ടു വരെ മഞ്ഞ അലെര്‍ട്ടും പ്രഖ്യാപിച്ചു. പല അണക്കെട്ടുകളില്‍നിന്നും വെള്ളം തുറന്നുവിടാന്‍ തുടങ്ങി.

ഇടുക്കി മലയോര മേഖലയിലും അതിരപ്പള്ളിയിലും നെല്ലിയാമ്ബതിയിലും സഞ്ചാരികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. മലമ്ബുഴ, മാട്ടുപ്പെട്ടി, മലങ്കര, ആനയിറങ്കല്‍, പൊന്മുടി, പോത്തുണ്ടി, മംഗലം, കുണ്ടള, ഇടമലയാര്‍ അണക്കെട്ടുകളില്‍ നിന്നാണു വെള്ളം തുറന്നുവിട്ടത്. മഴ ശക്തമായാല്‍ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും. മീങ്കര, വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ ആലോചനയുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ മൂന്നടി ഉയര്‍ന്ന് 130 അടിയിലെത്തി. ഇടുക്കിയില്‍ ഇന്നലെ 2387.76 അടിയാണു ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെക്കാള്‍ 20 അടി കൂടുതല്‍. പരമാവധി സംഭരണശേഷിയിലേക്കു 15 അടി കൂടിയുണ്ടെങ്കിലും കനത്ത മഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നു കലക്ടറേറ്റില്‍ ജനപ്രതിനിധികളുടെയും ദുരന്തനിവാരണ അതോറിറ്റിയുടെയും യോഗം ചേരും.

അണക്കെട്ടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനു കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ബാണാസുരസാഗര്‍, കുറ്റിയാടി അണക്കെട്ടുകളില്‍നിന്നു ചെറിയ തോതില്‍ ജലം ഒഴുക്കിക്കളയാന്‍ തീരുമാനിച്ചിട്ടുണ്ട്. ശബരിമലയില്‍ നിര്‍മാണജോലികള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താകും പമ്ബ, കക്കി അണക്കെട്ടുകളിലെ ജലം ഒഴുക്കിവിടുക. ഷോളയാറിന്റെ ഒരു ഷട്ടറും പൊരിങ്ങല്‍കുത്തിന്റെ രണ്ടു സ്ലൂയിസ് ഗേറ്റുകളും ചെറുതായി തുറന്നു. ഓഗസ്റ്റില്‍ ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നതു മഹാപ്രളയത്തിന്റെ തീവ്രത കൂട്ടിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (30 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends