സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ പര്‍ദയിട്ടെത്തിയ പോലീസുകാരനെ ആശുപത്രിയിലെത്തിച്ചു തെളിവെടുത്തു

കഴിഞ്ഞ 28 നു രാത്രിയാണ് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ പര്‍ദയിട്ടെത്തിയത്. സുഹൃത്തിനെ കാണാന്‍ പ്രസവവാര്‍ഡിലെത്തിയതാണെന്നാണ് നൂര്‍സമീറിന്റെ മൊഴി. പര്‍ദയിട്ടു പ്രസവവാര്‍ഡില്‍ കയറിയെന്ന കേസില്‍ അറസ്‌റ്റിലായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ ആശുപത്രിയിലെത്തിച്ചു തെളിവെടുത്തു.
കുളമാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനെയാണ് ഇന്നലെ ഏഴല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ പ്രസവവാര്‍ഡിലും സമീപത്തെ കനാലിന്റെ പരിസരത്തുമെത്തിച്ച് തെളിവെടുത്തത്. സംഭവത്തെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായ ഇയാള്‍ ബുധനാഴ്‌ച രാവിലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബിലാലിന്റെ പെട്ടിഓട്ടോറിക്ഷയിലാണ് സംഭവസ്‌ഥലത്തു നിന്നു നൂര്‍ രക്ഷപ്പെട്ടത്. റിമാന്‍ഡ് ചെയ്‌ത പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്കയച്ചു. കൂട്ടുപ്രതിയായ കുമ്ബംകല്ല് സ്വദേശി ബിലാല്‍ ഒളിവിലാണ്.
https://www.facebook.com/Malayalivartha

























