കഴുത്ത് മുറിഞ്ഞ നിലയിൽ.. കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറിവുകൾ; നെറ്റി അടിച്ച് പൊട്ടിച്ച് ക്രൂരമായ കൊലപാതകം; പാതി ഉറക്കത്തിൽ മുഖത്തേക്ക് രക്‌തം തെറിച്ചപ്പോള്‍ ഞെട്ടിയുണർന്നു നോക്കി; ചോരയിൽ കുളിച്ച് കിടക്കുന്ന അച്ഛനെ കണ്ട് തളർന്ന് പോയി... അച്ഛന്റെ അരികിൽ കണ്ട ആ കാഴ്ച്ച ഭയാനകം... കറുത്ത വസ്‌ത്രം ധരിച്ചെത്തിയ ആ യുവാവിന് പിന്നാലെ അന്വേഷണ സംഘം

ബുധനാഴ്ച രാത്രി 12 ഓടെഇളയ മകളുമായി മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ച രണ്ടോടെയാണ് ചോരയില്‍ കുളിച്ച നിലയില്‍ സവാദിനെ കണ്ടത്. രാത്രി വൈദ്യുതി പോയത് കാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയാണ് കിടന്നത്.
കുട്ടിയുടെ മുഖത്തേക്ക് രക്‌തം തെറിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണരുകയായിരുന്നു. അപ്പോള്‍ കറുത്ത വസ്‌ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് കുഞ്ഞ് പോലിസിന് മൊഴി നല്‍കി. കഴുത്ത് മുറിഞ്ഞ നിലയിലും കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറികളും കാണപ്പെട്ടു.നെറ്റിയില്‍ മരകഷ്‌ണമോ മറ്റ് ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റെ മുറിവും കണുന്നുണ്ട്. അടിയുടെ ശക്‌തിയില്‍ നെറ്റിയിലെ എല്ലിന് പൊട്ടല്‍ ഉണ്ട്. നെറ്റിയിലെ പരുക്കായിരിക്കാം മരണകാരണമെന്നാണ് പോലിസിന്റെ സംശയം.
തിരുന്നെല്ലി അബ്‌ദുള്‍ ലത്തീഫിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ക്വട്ടേഴ്‌സ്. രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും ഇവിടെ താമസം തുടങ്ങിയിട്ട്. സംഭവം അറിഞ്ഞപ്പോള്‍ ക്വട്ടേഴ്‌സും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു .മത്സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്‌തിരുന്നു. സംഭവം നടക്കുന്നതിന്റെ തലേന്നും സവാദ് കടലില്‍ പോയിരുന്നു. തിരൂര്‍ ഡിവൈഎസ്പി ബിജുഭാസ്കര്‍, താനൂര്‍ സിഐ എംഐ ഷാജി എന്നിവര്‍ സംഭവസ്ഥലം പരിശോധിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























