സെര്‍വറിന്റെ ശേഷിക്കുറവ്, റേഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ നടപടിയുമായി പൊതു വിതരണ വകുപ്പ്

സെര്‍വര്‍ ശേഷിക്കുറവുമൂലം റേഷന്‍ വിതരണം മുടങ്ങാതിരിക്കാന്‍ നടപടിയുമായി പൊതുവിതരണവകുപ്പ്. റേഷന്‍കടകളുടെ പ്രവര്‍ത്തനം ജില്ലതിരിച്ച് നാലുമണിക്കൂറായി ചുരുക്കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. ഇതുവഴി ഒരേസമയം പ്രവര്‍ത്തിക്കുന്ന ഇപോസ് യന്ത്രങ്ങളുടെ എണ്ണം 7000 മാത്രമാകും.
സെര്‍വര്‍ പ്രവര്‍ത്തനം തടസ്സപ്പെടില്ല. ഇക്കാര്യത്തില്‍ വകുപ്പ് വ്യാപാരിസംഘടനകളുടെ അഭിപ്രായം തേടിയിട്ടുണ്ട്.സംസ്ഥാനത്ത് 14,374 റേഷന്‍ കടകളുടെയും പൊതുവിതരണ വകുപ്പിന്റെ താലൂക്ക്, ജില്ല, സംസ്ഥാന ഓഫീസുകള്‍, എഫ്.സി.ഐ. സംഭരണശാലകള്‍ എന്നിവയുടെയും പ്രവര്‍ത്തനം കൊച്ചിയിലെ സെര്‍വര്‍ വഴിയാണ്. റേഷന്‍ വിതരണം ഇപോസ് യന്ത്രം വഴിയാക്കിയശേഷം തിരക്കുള്ള സമയങ്ങളില്‍ റേഷന്‍ വിതരണം തടസ്സപ്പെടുന്നതാണ് നിലവിലെ പ്രശ്‌നം.
ഇപ്പോഴത്തെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ 12 വരെ, വൈകീട്ട് നാലുമുതല്‍ എട്ടുവരെ ആകെ എട്ടുമണിക്കൂര്‍
പരിഹാരശ്രമം ഇങ്ങനെ
സെര്‍വര്‍ശേഷി ഉയര്‍ത്തുന്നതുവരെ ജില്ലതിരിച്ച് റേഷന്‍ കടകളുടെ പ്രവര്‍ത്തനം ദിവസം നാലുമണിക്കൂറാക്കും.
കാസര്‍കോട്മുതല്‍ തൃശ്ശൂര്‍വരെ പ്രവര്‍ത്തനസമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 12 വരെ. എറണാകുളം മുതല്‍ തിരുവനന്തപുരം വരെ വൈകീട്ട് നാലുമുതല്‍ രാത്രി എട്ടുവരെ കൊച്ചിയില്‍ ശേഷികൂടിയ സെര്‍വര്‍ സ്ഥാപിക്കാന്‍ നടപടി
"
https://www.facebook.com/Malayalivartha

























