50 പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്ന് കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ നല്‍കുന്നതിനായി 59 കോടി വായ്പ എടുക്കുന്നു... ഓരോ ജില്ലയിലേയും പെന്‍ഷന്‍കാരുടെ പട്ടിക കെഎസ്‌ആര്‍ടിസി തയ്യാറാക്കി സഹകരണസംഘം രജിസ്ട്രാര്‍മാരെ ഏല്‍പ്പിക്കണം

2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായാണ് കെഎസ്‌ആര്‍ടിസി പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നും വീണ്ടും വായ്പ എടുക്കുന്നത്. വായ്പ നല്‍കുന്നതിനായി സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ കാലാവധിയും സര്‍ക്കാര്‍ നീട്ടി. മലപ്പുറം, കോട്ടയം ജില്ലകളിലെ സഹകരണ സംഘം രജിസ്ട്രാര്‍മാര്‍ സമര്‍പ്പിച്ച പട്ടികയനുസരിച്ചാണ് 50 ബാങ്കുകളെ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 59 കോടി രൂപയാണ് ജൂലൈ വരെയുള്ള പെന്‍ഷന്‍ നല്‍കാനായി കെഎസ്‌ആര്‍ടിസി വാങ്ങുന്നത്.
ഓരോ തവണ പെന്‍ഷന്‍ നല്‍കേണ്ടി വരുമ്ബോഴും കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടി സന്നദ്ധതയുള്ള ബാങ്കുകളെ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. സഹകരണ ബാങ്കുകള്‍ നല്‍കുന്ന വായ്പയ്ക്ക് പത്ത് ശതമാനം പലിശ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. കോട്ടയം, മലപ്പുറം ജില്ലകളിലെ 50 പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നായി 59 കോടി രൂപയാണ് ഇപ്പോള്‍ വാങ്ങുന്നത്. 50 ബാങ്കുകള്‍ക്ക് നിശ്ചയിച്ച തുക നല്‍കുന്നതിന് അനുമതി നല്‍കിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കി.
https://www.facebook.com/Malayalivartha

























