Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് വിടനൽകാനൊരുങ്ങുകയാണ് നാട്..വിടവാങ്ങൽ ചടങ്ങ് മൂന്ന് ദിവസം തുടരുമെന്നും ശവസംസ്കാര ചടങ്ങ് പിന്നീട് പ്രഖ്യാപിക്കുമെന്നും ഇറാൻ..


യുവതിയെ കഴുത്തിൽ ബാൻഡേജ് ടേപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ലൈജു രക്ഷപ്പെട്ടിരുന്നു..


ആറ്റുകാൽ പൊങ്കാലയ്‌ക്ക് ശേഷമുള്ള ഇഷ്‌ടിക.. ശേഖരിച്ച് ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന പദ്ധതി പിന്തുടരാൻ തീരുമാനിച്ച കോർപ്പറേഷൻ നടപടി.. പ്രതികരണവുമായി വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത്...


കെകെ ഷൈലജയെ തോല്‍പിച്ച് പാര്‍ട്ടിയിലും പദവികളിലും ഒതുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.. ഒരുക്കിയ കെണിയാണ് പേരാവൂരിലെ സ്ഥാനാര്‍ഥിത്വം..ജയിച്ചുവന്നാല്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ആക്കേണ്ടിവരുമോ എന്നതാണ് പിണറായി വിജയന്റെ ആശങ്ക...


ചൈന കൂടി കളത്തിലേക്ക്.. വ്യോമ-മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പുനർനിർമ്മിക്കാൻ ചൈനയുടെ സഹായം ഇറാന്..ഖമേനി എല്ലാം മുൻപിൽ കണ്ടു നീക്കങ്ങൾ നടത്തി..

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ തന്നെ രംഗത്തെത്തിയതോടെ സി.പി.എം. നിലപാട് മയപ്പെടുത്തുന്നു; പാര്‍ട്ടിക്കുള്ളിലും വിശ്വാസികളുണ്ട്; പാര്‍ട്ടിക്കാരായ സ്ത്രീകള്‍ പോലും പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നതോടെ മണ്ണൊലിച്ചു തുടങ്ങി; കോടതി വിധിയിലൂടെ ലഭിച്ച അവസരം താല്‍പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാമെന്ന് കോടിയേരി; സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ മുന്‍കൈ എടുക്കില്ല

05 OCTOBER 2018 09:52 AM IST
മലയാളി വാര്‍ത്ത

പാര്‍ട്ടി വേറെ വിശ്വാസം വേറെ. വിശ്വാസികളാണ് ഈ വോട്ടെന്ന് ഓര്‍ത്താല്‍ നന്ന്. സ്ത്രീകളാണ് ഇടതുപക്ഷത്തിന്റെ നട്ടെല്ല്. അത് പോയാല്‍ പിന്നെ കേരളത്തില്‍ നിലനില്‍പ്പില്ല. പാര്‍ട്ടിക്കുള്ളിലും വിശ്വാസികളുണ്ടെന്നത് സത്യമാണ്. പാര്‍ട്ടിക്കാരായ സ്ത്രീകള്‍ പോലും പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നതോടെ മണ്ണൊലിച്ചു തുടങ്ങി. വലിയ ജനപ്രവാഹം വന്നതോടെ ഇടപെട്ടില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടി പതറുമെന്ന് ഉറപ്പായി. ഹിന്ദു വിശ്വാസികള്‍ക്ക് പുറമേ മുസ്ലീം ക്രിസ്ത്യന്‍ വിഭാഗങ്ങളും ശബരി മലയുടെ കാര്യത്തില്‍ ഒന്നായതോടെ സിപിഎം നിലപാട് തിരുത്തുന്നു. 

ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐഎം. സുപ്രീംകോടതി വിധിയിലൂടെ ലഭിച്ച അവസരം താല്‍പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാം. താല്‍പര്യമില്ലാത്തവര്‍ അങ്ങോട്ട് പോകേണ്ടതില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളെ ശബരിമലയില്‍ എത്തിക്കാന്‍ സിപിഐഎം മുന്‍കൈ എടുക്കില്ലെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.

കോടതി വിധി വന്നപ്പോള്‍ എതിര്‍ക്കാതിരുന്ന ചെന്നിത്തല ഇപ്പോള്‍ കളം മാറി ചവിട്ടുകയാണ്. ബിജെപിയുടെ ഗ്രൂപ്പ് അങ്കത്തില്‍ മേല്‍കൈ നേടാനാണ് ശ്രീധരന്‍ പിള്ളയുടെ ശ്രമം. സോണിയാ ഗാന്ധി സുപ്രീംകോടതി വിധിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം, ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാട് കോടതിവിധിക്ക് കാരണമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയ വിധിയാണിത്. പുനഃ പരിശോധനാ ഹര്‍ജി നല്‍കാന്‍ തയാറായ ദേവസ്വം ബോര്‍ഡിനെ മുഖ്യമന്ത്രി പിന്തിരിപ്പിച്ചു. ബിജെപിക്കും സിപിഐഎമ്മിനും ഇരട്ട നിലപാടെന്നും ചെന്നിത്തല പറഞ്ഞു.

ഏക സിവില്‍ കോഡിന് വേണ്ടി കോടതി വിധിയെ ഉപയോഗിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. സുപ്രീംകോടതി വിധി മറികടക്കാന്‍ നിയമനിര്‍മ്മാണം വേണമെന്ന് കേന്ദ്രത്തോട് ബിജെപി ആവശ്യപ്പെടണം. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സ്ത്രീകളുടെ ഇടയില്‍ തന്നെ എതിര്‍പ്പുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, ബിജെപി തന്ത്രികുടുംബത്തിനൊപ്പമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. പന്തളം രാജകുടുംബത്തിന്റെ അഭിപ്രായത്തെയും പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് അഭിപ്രായങ്ങള്‍ വെട്ടിവിഴുങ്ങി. പ്രസിഡന്റ് അപമാനിതനായിരിക്കുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെച്ച് പുറത്ത് പോകണമെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ ഹോർമുസ് അടയ്ക്കുമോ ? ചങ്കിടിപ്പോടെ ലോകരാജ്യങ്ങൾ ആഘാതം കൂടുതൽ ഇന്ത്യയ്ക്കും ചൈനയ്ക്കും!  (2 minutes ago)

ഇറാന് വേണ്ടി ചാരവൃത്തി... ഖത്തറിൽ പത്ത്‌ പേർ അറസ്റ്റിൽ.. ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായി ... ഇറാൻ കുത്തുപാളയെടുക്കും !!  (21 minutes ago)

പത്മകുമാർ ഇറങ്ങി വീട്ടിൽ എത്തും മുന്നേ അത് സംഭവിക്കും...! പത്മകുമാറിന്റെ തനിക്കൊണം  (32 minutes ago)

എന്റെ മോളെ...! നെഞ്ച് പൊട്ടി അമ്മയുടെ നിലവിളി...! അച്ഛൻ അതിന് സമ്മതിച്ചു ജസ്ലിയ ജോണ്‍സണ്‍ ഇനി ഓര്‍മ്മ  (41 minutes ago)

'മിൻസാദെഹെയ്' കത്തിച്ച് IDF ഇറാന്റെ ആണവ ശാസ്ത്രജ്ഞന്മാർ ചത്തു..!ഇസ്രായേൽ കൊന്ന് തള്ളി നിർത്താതെ 'റോറിംഗ് ലയൺ'  (54 minutes ago)

ട്യൂഷന്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പതിനൊന്ന് വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തി അതിജീവിത  (58 minutes ago)

"കണ്ണൂർ സി പി എമ്മിൽ പൊട്ടിത്തെറി.... ഷൈലജയും ഷംസീറും ശ്യാമളയും... പിണറായി 3.0 ഗോവിന്ദ! "  (1 hour ago)

ഓപ്പറേഷന്‍ എപിക് ഫ്യൂരി' സർവ്വ താണ്ഡവം..തലവെട്ടിയിട്ടും ഊറി കൂടി .!തുരത്തി കത്തിച്ച് ഇസ്രായേൽ..! കെര്‍മാനിൽ ശവങ്ങൾ വാരിക്കൂട്ടുന്നു  (1 hour ago)

സീമ വിനീത് ഉള്‍പ്പെടെ 15 ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ബിജെപിയിലേക്ക്  (1 hour ago)

വീണ ജോര്‍ജ് ആറന്മുളയില്‍ തന്നെ മത്സരിക്കും  (1 hour ago)

വിജയ്‌യുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്നതിനിടെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

ചരിത്രപ്രധാനമായ മലയാളം ഭരണഭാഷാ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടു  (1 hour ago)

ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ 18കാരന് നേരെ ക്രൂരമര്‍ദനം  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയില്‍മോചിതനായി  (2 hours ago)

സൗദി ആകാശത്ത് വീണ്ടും സംഘര്‍ഷം; ആകാശത്ത് ഡ്രോണ്‍ കണ്ടാല്‍ അറിയിക്കണമെന്ന് ജനങ്ങളോട് ഒമാന്‍ ഭരണകൂടം  (2 hours ago)

Malayali Vartha Recommends