പ്രിയ സംഗീതജ്ഞന് ശിശുക്ഷേമസമിതിയുടെ സ്മരണാഞ്ജലി... അമ്മത്തൊട്ടിലില്‍ ലഭിച്ച പുതിയ അതിഥിക്ക് പേര് ബാലഭാസ്‌കര്‍

അമ്മത്തൊട്ടില്‍ പുതിയ ഒരു അതിഥി കൂടി എത്തി. തൈക്കാട് ശിശുക്ഷേമസമിതിയിലെ അമ്മത്തൊട്ടില്‍ ബുധനാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് കിലുങ്ങിയത്. ശബ്ദം കേട്ടെത്തിയ ജീവനക്കാര്‍ കണ്ടത് മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെയാണ്. കുഞ്ഞിന് ബാലഭാസ്‌ക്കര്‍ എന്നു പേരിട്ടു. അന്തരിച്ച വയലിന്‍ വാദകന്‍ ബാലഭാസ്‌കറുടെ ഓര്‍മ്മയ്ക്കായാണ് കുട്ടിക്ക് ആ പേരിട്ടത്.
അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 251ാമത്തെ കുഞ്ഞാണ് ബാലഭാസ്‌കര്‍, 126ാമത്തെ ആണ്‍കുട്ടിയും. തിരുവനന്തപുരം, മലപ്പുറം ദത്തെടുക്കല്‍ കേന്ദ്രങ്ങളിലായി നിലവില്‍ 108 കുട്ടികളാണ് പരിചരണത്തിലുള്ളത്.
താരാട്ടിന്റെ ഈണങ്ങളും തീരാത്ത നൊമ്പരങ്ങളും സമ്മാനിച്ച് വിടപറഞ്ഞ പ്രിയ സംഗീതജ്ഞന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സ്മരണാഞ്ജലി. പ്രിയ സംഗീതജ്ഞന്റെ സംസ്‌കാരചടങ്ങ് നടന്ന ബുധനാഴ്ച രാത്രി ഒമ്പതിന് തിരുവനന്തപുരം തൈക്കാട് അമ്മത്തൊട്ടിലില്‍ ലഭിച്ച മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി. ദീപകാണ്് 'ബാലഭാസ്‌കര്‍' എന്ന് പേരിട്ടത്.
https://www.facebook.com/Malayalivartha
























