Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമല കോണ്‍ഗ്രസ് ഏറ്റെടുത്തത് രാഹുലിന്റെ നിര്‍ദേശത്തോടെ; വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് പതിനാല് മുതല്‍ പതിനാറ് സീറ്റ് വരെ കിട്ടാനിടയുണ്ടെന്ന് ഡല്‍ഹിയില്‍ നിന്നും രഹസ്യ റിപ്പോര്‍ട്ട്; മുല്ലപ്പള്ളി രാമചന്ദ്രന് തെരഞ്ഞടുപ്പിന്റെ പൂര്‍ണ ചുമതല പ്രവര്‍ത്തനം; ഊര്‍ജിതമാക്കാന്‍ രാഹുല്‍ നേരിട്ട് കേരളത്തില്‍ 

05 OCTOBER 2018 09:45 AM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ സര്‍ക്കാരിനെതിരെ കത്തിപടരുന്ന സാഹചര്യത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് പതിനാല് മുതല്‍ പതിനാറ് സീറ്റ് വരെ കിട്ടാനിടയുണ്ടെന്ന് ഡല്‍ഹിയില്‍ നിന്നും രഹസ്യ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ, മണ്ഡലം തലങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്ന് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രനാണ് തെരഞ്ഞടുപ്പിന്റെ പൂര്‍ണ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ ഭംഗിയായി മുതലെടുക്കണമെന്നാണ് നിര്‍ദ്ദേശം. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്ന് പോരാടാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് സമര രംഗത്ത് സജീവമാകുന്നതോടൊപ്പം ലീഗിനെയും കേരള കോണ്‍ഗ്രസിനെയും രംഗത്തിറക്കാന്‍ നിര്‍ദ്ദേശിച്ചതും ഹൈക്കമാന്റാണ്.

മുസ്ലീം ലീഗും മാണിയും ശബരിമലക്ക് വേണ്ടി രംഗത്തെത്തുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ മതേതര കാഴ്ചപ്പാടില്‍ ചന്തം പകരുമെന്നാണ് ഹൈക്കമാന്റിന്റെ വിശ്വാസം. മാണിയെ ശബരിമലക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനക്ക് ഹൈക്കമാന്റ് നിയോഗിച്ചപ്പോള്‍ ലീഗിനെ ഹിന്ദുമത വിശ്വാസികള്‍ക്കെപ്പം നിന്ന് വഴി തടയാനും നിര്‍ദ്ദേശിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിശ്വാസികള്‍ തടയുകയാണെങ്കില്‍ പത്തനംതിട്ടയില്‍ ശക്തരായ മാണിയും വിശ്വാസികള്‍ക്ക് ഒപ്പം കൂടാനാണ് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത്തരത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നുപോയ ഹിന്ദുമത വിശ്വാസികളെ പാര്‍ട്ടിയില്‍ തിരികെയെത്തിക്കും.

ലീഗിന്റെ പ്രവര്‍ത്തനം അതിശക്തമായ തരത്തിലാണ്. കോണ്‍ഗ്രസിന്റെ മതേതര കാഴ്ചപാട് തിരികെ കൊണ്ടുവരാനാണ് ലീഗും ശ്രമിക്കുന്നത്. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മതേതര കാഴ്ചപ്പാട് നഷ്ടമായതാണ് ഹിന്ദുവോട്ടുകള്‍ സിപി എമ്മില്‍ ഏകീകരിക്കപ്പെട്ടത്. എന്നാല്‍ അധികാരത്തിലെത്തിയ സിപിഎം അക്കാര്യങ്ങളൊക്കെ വിസ്മരിച്ച് ഹിന്ദുക്കള്‍ക്കെതിരെ നിലപാട് എടുത്തു. ഇടതുപക്ഷത്തിനൊപ്പം നിന്ന എന്‍ എസ് എസിനെയും എസ്എന്‍ ഡി പിയെയും പിണക്കി. മാതൃഭൂമിയുടെ നോവല്‍ വിവാദത്തില്‍ പുരോഗമന വാദികള്‍ക്കൊപ്പം നില കൊണ്ടതും വിനയായി. ഹൈന്ദവരെ പിണക്കാനുള്ള പ്രധാന കാര്യങ്ങള്‍ ഇവയാണ്. 

അതേസമയം പള്ളി വിവാദങ്ങളില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ഒന്നും സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഇക്കാര്യം ചെന്നിത്തല തുറന്നു പറഞ്ഞത് ബോധപൂര്‍വം തന്നെയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ അറിവോടെ തന്നെയാണ് ഇത്. രമേശിനെ മുന്നില്‍ നിര്‍ത്തി ഹിന്ദുക്കള്‍ക്കു വേണ്ടിയും ഉമ്മന്‍ ചാണ്ടിയെയും കെ.എം മാണിയെയും മുന്നില്‍ നിര്‍ത്തി ക്രൈസ്തവര്‍ക്ക് വേണ്ടിയും കുഞ്ഞാലിക്കുട്ടിയെ മുന്നില്‍ നിര്‍ത്തി മുസ്ലീങ്ങള്‍ക്ക് വേണ്ടിയും വാദിക്കും. എന്നിട്ട് മുല്ലപ്പള്ളി ,സുധാകരന്‍, കൊടിക്കുന്നില്‍, മുരളി എന്നിവരെ തിരുത്തി കോണ്‍ഗ്രസിന്റെ പ്രഖ്യാപിത മതേതരവീക്ഷണം പ്രചരിപ്പിക്കുകയും ചെയ്യും. 

ബിഷപ്പ് ഫ്രാങ്കോയെ കാണാന്‍ മാണിയെ അയച്ചതും ഇതേ തന്ത്രം തന്നെയാണ്. മാണിയുടെ നീക്കം കോണ്‍ഗ്രസിന്റെ അറിവോടെയാണ്. കാരണം ബിഷപ്പിനൊപ്പമാണ് ക്രൈസ്തവ സമൂഹം മൊത്തത്തില്‍ നില കൊള്ളുന്നത്. കേരളത്തിലെ പ്രധാന പിതാക്കന്‍മാരെല്ലാം ഫ്രാങ്കോയെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു.

കോണ്‍ഗ്രസില്‍ ഇത് ഉണര്‍വിന്റെ കാലമാണ്. പിണറായിയുമായി ഉടക്കി നില്‍ക്കുന്ന വിവിധ ജാതിമതസ്ഥരെ തങ്ങളുടെ പ്ലാറ്റ് ഫോമിലെത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. മുല്ലപ്പള്ളി അതിന് ഇന്ധനം പകരും. ബി ജെ പിയുടെ തകര്‍ച്ചയും കോണ്‍ഗ്രസിനെ ആനന്ദിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (30 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends