Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി റദ്ദാക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായി പന്തളംകൊട്ടാരവും തന്ത്രി കുടുംബവും ; സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാൻ തീരുമാനം

05 OCTOBER 2018 11:03 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി റദ്ദാക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് പന്തളംകൊട്ടാരവും, തന്ത്രി കുടുംബവും. ഈ സാഹചര്യത്തില്‍ സംയുക്തമായി റിവ്യു ഹര്‍ജി നല്‍കാനുള്ള തീരുമാനത്തിലാണ് പന്തളം കൊട്ടാരം. കൊട്ടാരത്തിന്റ പ്രതിനിധി ശശികുമാരവര്‍മയാണ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തന്ത്രി കുടുംബവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം. ഭക്തരെ പ്രതികൂലമായി ബാധിക്കുന്ന ഭാഗങ്ങള്‍ സുപ്രീംകോടതി വിധിയില്‍ നിന്ന് റദ്ദുചെയ്യണമെന്നും. വിധിയോടെ താന്ത്രിക കര്‍മങ്ങളില്‍ മുടക്കം വരുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അശുദ്ധി എന്ന പദം ഇല്ലാതായതോടെ ശുദ്ധികര്‍മം നടത്താനുള്ള സാധ്യതയും നഷ്ടമായെന്നും. ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ രാഷ്ട്രീയമുണ്ടെന്നും തന്ത്രി, കൊട്ടാരം പ്രതിനിധികള്‍ പറഞ്ഞു. വിതിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള കൊട്ടാരത്തിലെത്തി രാജകുടുംബവുമായി ചര്‍ച്ച നടത്തി.

ശബരിമല സ്ത്രീപ്രവേശനവിധിക്കെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കും. കോടതിവിധിമൂലം വിശ്വാസികള്‍ക്കേറ്റ മുറിവുണക്കാന്‍ കോണ്‍ഗ്രസ് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജെല്ലിക്കെട്ട് മാതൃകയില്‍ കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാരിന്റേയും ദേവസ്വംബോര്‍ഡിന്റേയും നിലപാട് നിരാശാജനകമെന്ന് എന്‍എസ്എസ് പ്രതികരിച്ചു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ മറ്റൊന്നിലുമില്ലാത്ത തിടുക്കം കാട്ടുകയാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആരോപിച്ചു. ക്ഷേത്രങ്ങളുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ദേവസ്വംബോര്‍ഡിന് ഇത്തരത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കേസില്‍ ആദ്യംമുതല്‍ സ്വീകരിച്ചിരുന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് പുനപരിശോധനാ ഹര്‍ജി നല്‍കാനാണ് തീരുമാനമെന്നും ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിവിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 2016ല്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം അട്ടിമറിച്ചതാണ് പുതിയ വിധിക്ക് കാരണമായത്.

കേസില്‍ കക്ഷിചേര്‍ന്നിട്ടില്ലാത്തതിനാല്‍ പുനപരിശോധനാഹര്‍ജി നല്‍കില്ല. മറ്റ് നടപടികള്‍ ഏകോപിപ്പിക്കാന്‍ ദേവസ്വംബോര്‍ഡ് മുന്‍പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മുന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാരുടേയും അംഗങ്ങളുടേയും യോഗത്തിലായിരുന്നു തീരുമാനം. സ്ത്രീപ്രവേശത്തില്‍ വിധി നടപ്പാക്കാനാവില്ലെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിക്കണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് യോഗം ചേര്‍ന്ന് പൊതുനിലപാട് പ്രഖ്യാപിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്കൊപ്പമാണ് ലീഗ്, വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതികാണിക്കരുതെന്നും കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (29 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends