ധൈര്യശാലികളാ എങ്കിലും... ജനങ്ങളുടെ ഉറക്കം കെടുത്തി ദുരൂഹമരണങ്ങള്‍; ഇരട്ടക്കൊലപാതകത്തിന് ശേഷം 4 പേരുടെ ദുരൂഹമരണം, തൊട്ടുപിന്നാലെ മറ്റൊരാളും

മന്ത്രവാദിയുടെയും മകന്റെയും ബന്ധുവിന്റെയും ദുരൂഹമരണത്തോടെയാണ് ആ നാട് പേടിച്ചത്. അതിന് തൊട്ടു മുമ്പുണ്ടായ ഇരട്ടക്കൊലപാതവും അതോടെ ചര്‍ച്ചയായി. അസാധാരണ രീതിയില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന മരണങ്ങളാണ് മക്കിയാട് വെള്ളമുണ്ടക്കാര്‍ക്ക് പേടിസ്വപ്നമാകുന്നത്. ഇവിടെ ഏറ്റവും പുതിയതായി മരണത്തിന് കീഴടങ്ങിയത് വയനാട് വെള്ളമുണ്ട വാരാമ്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ പട്ടികജാതി കോളനിയിലെ തിക്‌നായി(65), മകന്‍ പ്രമോദ്(32), തിക്‌നായിയുടെ സഹോദരിയുടെ മകന്‍ പ്രസാദ്(36) എന്നിവരാണ്. ഇരട്ടക്കൊലപാതകത്തിന്റെ വാര്‍ത്ത മായുമ്പോഴാണ് പുതിയ സംഭവം വന്നിരിക്കുന്നത്.
വിഷം കലര്‍ന്നതെന്ന് സംശയിക്കുന്ന മദ്യം കഴിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരുടെ മരണം. മന്ത്രവാദചികിത്സ നടത്താറുള്ള ആളാണ് തിക്‌നായി. ചികിത്സയ്ക്കായി ബുധനാഴ്ച മാനന്തവാടിയില്‍നിന്നെത്തിയവര്‍ നല്‍കിയ മദ്യം കഴിച്ചാണ് മുവരുടേയും മരണം. മദ്യം കഴിച്ച പിന്നാലെ തിക്‌നായി കുഴഞ്ഞുവീണു. ഹൃദയാഘാതമാണെന്ന് കരുതി ബന്ധുക്കള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു.
തിക്‌നായിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ അവശേഷിച്ച മദ്യം പ്രമോദും പ്രസാദും കഴിച്ചപ്പോള്‍ ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു. മൂന്നു പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതറിഞ്ഞ് കൊച്ചറ കോളനിയിലെ വീട്ടിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തി. അത്യന്തം നിഗൂഢമായ ഇരട്ടക്കൊലപാതകം തെളിഞ്ഞതിന്റെ ആശ്വാസത്തില്‍ കഴിയുമ്പോഴാണ് ഇന്നലെ മൊതക്കരയ്ക്കു സമീപം കൊച്ചറ കോളനിയില്‍ ദുരൂഹമരണം സംഭവിച്ചത്.
അതിനിടെ, വെള്ളമുണ്ട എട്ടേനാലില്‍ സ്വര്‍ണപ്പണി ചെയ്തിരുന്ന തരുവണ സ്വദേശിയായ നെല്ലിയാട്ട് കുന്നുമ്മല്‍ പ്രവീഷിനെ കണ്ണൂരില്‍ മയ്യില്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പറശ്ശിനിക്കടവ് പുഴയിലെ പാമ്പുരുത്തി ദ്വീപിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ വാര്‍ത്തയുമെത്തി.
ജൂലായ് ആറിനായിരുന്നു വയനാട് വെള്ളമുണ്ട പന്ത്രണ്ടാം മൈലില്‍ നവ ദമ്പതികളായ പൂരിഞ്ഞിവാഴയില്‍ ഉമറും ഫാത്തിമയും കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോഴിക്കോട് തൊട്ടില്‍പാലം സ്വദേശി കലങ്ങോട്ടുമ്മല്‍ മരുതോറയില്‍ വിശ്വന്‍ എന്ന വിശ്വനാഥന്‍ (42) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു. ഉറക്കത്തിനിടയില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകങ്ങളും ദുരൂഹമരണങ്ങളും തുടര്‍ക്കഥയായതോടെ ഭയചകിതരാണു നാട്ടുകാര്‍.
https://www.facebook.com/Malayalivartha


























