Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കൈ അടിച്ച് പൊട്ടിച്ചതിലുള്ള മുന്‍ വൈരാഗ്യം... വേദനയിൽ പിടയുമൊഴും ഉള്ളിൽ ഉരുക്കിയെടുത്ത വർഷങ്ങൾ നീണ്ട കൊടുംപക... ക്രൂരമായ കൊലപാതകം പ്ലാൻ ചെയ്‌തെങ്കിലും ആളുകൾ ഓടികൂടിയതോടെ സംഭവം പൊളിഞ്ഞു... വാഹനം ഇടിപ്പിച്ച് അയല്‍വാസിയെ കൊലപ്പെടുത്തിയ പ്രതിയെ റിമാന്റ്‌ചെയ്തു

05 OCTOBER 2018 10:29 AM IST
മലയാളി വാര്‍ത്ത

അയല്‍വാസിയെ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി ചീനക്കുഴി അബ്‌ദുള്‍ ഖാദര്‍(42) പോലീസ്‌ പിടിയില്‍. ആസിഫ്‌ എന്ന അയല്‍വാസിയെ വാഴക്കാട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിസരത്ത്‌ വെച്ച്‌ വാഹനം ഇടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ്‌ മലപ്പുറം ഡി.വൈ.എസ്‌.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്‌. ഡി വൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. ചൊവ്വാഴ്ച അപകടം നടന്നു ഒളിവില്‍ പോയ അബ്ദുല്‍ഖാദറിനെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയത്.

പ്രതിയുടെ ബന്ധുവീടുകളിലും, ഗൂഡല്ലൂരിലുള്ള റിസോട്ടിലേക്കും അന്വേഷണം വ്യാപിച്ചിരുന്നു. ബുധനാഴ്ച്ചയോടെ പ്രതി അന്വേഷണസംഘത്തിന്റെ വലയിലായിരുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഉണ്ടെന്നുള്ള വിവരം കിട്ടുകയും, പാലക്കാടു നിന്നും മലപ്പുറം ഭാഗത്തേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം കെ എസ് ആര്‍ ടി സി സ്റ്റാൻഡ് ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം പ്രതിയുടെ അയല്‍വാസിയായ മുഹമ്മദ് കുട്ടി പ്രതിയായ ഒരു കേസില്‍ ഇയാള്‍ക്കെതിരെ സാക്ഷി പറഞ്ഞതുമായി ബന്ധപ്പെട്ട് 2018 ജനുവരി മാസത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുഹമ്മദ് കുട്ടിയുടെ മകന്‍ മുബഷീര്‍ പട്ടിക കൊണ്ട് അബ്ദുള്‍ ഖാദറിന്റെ കൈ അടിച്ച് ഒടിച്ചതിന് വാഴക്കാട് സ്‌റ്റേഷനില്‍ കേസ് നിലവില്‍ ഉണ്ട്.

ഈ സംഭവത്തില്‍ മുബഷീര്‍ പൊലീസിന് പിടികൊടുക്കാതെ വിദേശത്തേക്ക് രക്ഷപ്പെട്ട് അഞ്ച് ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ മരണപ്പെട്ട ആസിഫ് ഓടിച്ച ബൈക്കിന്റെ പിറകില്‍ മുബഷീര്‍ വീട്ടില്‍ നിന്നും ഇറങ്ങുന്നതു കണ്ട ഖാദര്‍ കാറുമായി ബൈക്കിനെ പിന്തുടര്‍ന്ന് വാഴക്കാട് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ സഞ്ചരിച്ച ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു നിന്നു. സംഭവസ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടു. ഇടിച്ച കാറില്‍ നിന്നും ഒരു വടിവാളും കണ്ടെടുത്തിട്ടുണ്ട്.

വാഹനം ഇടിച്ചു വീഴ്ത്തിയ ശേഷം വാളുകൊണ്ട് വെട്ടാനായിരുന്നു പ്ലാന്‍ എങ്കിലും വാഹനം ഇടിച്ച ശബ്ദം കേട്ട് ആളുകള്‍ ഓടിയെത്തിയതിനെ തുടര്‍ന്ന് പ്രതി പെട്ടന്ന് സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കൊലപാതകം നടത്താന്‍ ഉപയോഗിച്ച കാര്‍ കാദറിന്റെ സ്വന്തമല്ലെന്നും അറിയുന്നു. തന്റെ കൈ അടിച്ച് പൊട്ടിച്ചതിലുള്ള മുന്‍ വൈരാഗ്യമാണ് ഇത്തരത്തില്‍ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറയുന്നു. മൊബൈല്‍ ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മലപ്പുറം ജില്ലാ പോലീസ്‌ മേധാവി പ്രതീഷ്‌ കുമാറിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡി.വൈ.എസ്‌.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സി.ഐ: എം.മുഹമ്മദ്‌ ഹനീഫ, വാഴക്കാട്‌ എസ്‌.ഐ വിജയരാജന്‍, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സത്യനാഥന്‍ മനാട്ട്‌, അബ്‌ദുള്‍ അസീസ്‌, ശശികുണ്ടറക്കാട്‌, ഉണ്ണികൃഷ്‌ണന്‍ മാരാത്ത്‌, പി.സഞ്‌ജീവ്‌, മുഹമ്മദ്‌ സലിം എന്നിവരെ കൂടാതെ എ.എസ്‌.ഐ അയ്യപ്പന്‍, എ.എസ്‌.ഐ സുബ്രഹ്‌മണ്യന്‍, സി.പി.ഒ മാരായ രതീഷ്‌, ശ്രീജിത്ത്‌, അജിത്ത്‌ എന്നിവരാണ്‌ പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (30 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (5 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (7 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (8 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (9 hours ago)

Malayali Vartha Recommends