സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലേക്ക് വനിതാ പോലീസ്, അഞ്ഞുറോളം പേര്‍ക്ക് പരിശീലനം, സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല, തുലാമാസ നടതുറക്കുമ്പോള്‍ വനിതാ പൊലീസ് സന്നിധാനത്തുണ്ടാകും

സുപ്രീം കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ അഞ്ഞൂറോളം വനിതാ പൊലീസുകാരെ നിയോഗിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഇതിനായി വനിതാ പൊലീസുകാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുമെന്നും ബെഹ്‌റ വ്യക്തമാക്കി. ജോലിയും വിശ്വാസവും രണ്ടാണ്. തുലാമാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ വനിതാ പൊലീസ് സന്നിധാനത്തുണ്ടാകും. സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടി നിലപാട് മയപ്പെടുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ശബരിമലയില്‍ ഇഷ്ടമുള്ളവര്‍ക്ക് പോകാമെന്നും അതില്‍ പാര്‍ട്ടി ഇടപെടില്ലെന്നും കോടിയേരി പ്രതികരിച്ചു
"
https://www.facebook.com/Malayalivartha


























