നാലുമക്കളുടെ അമ്മയായിരുന്നിട്ടും കാമുകനോടുള്ള അടങ്ങാത്ത സ്നേഹം... കാമുകനൊപ്പം ഒരുമിച്ച് കഴിയാൻ ഭർത്താവിനെ കൊല്ലാൻ കതക് തുറന്ന് കൊടുത്തിട്ടും അവസാന പ്രാണൻ പിടഞ്ഞ് തീരുന്നതുവരെ കാമുകനൊപ്പം നിന്നു; പാതി ഉറക്കത്തിൽ മകളുടെ മുഖത്തേക്ക് തെറിച്ച ചോര അച്ഛന്റെയാണെന്ന് മനസ്സിലാക്കിയതോടെ അലമുറയിട്ട് കരഞ്ഞ് ആളുകളെ വിളിച്ച് കൂട്ടി... കറുത്ത വസ്‌ത്രത്തിന് പിന്നാലെ പോയ അന്വേഷണ സംഘം ചെന്നെത്തിയത് ഭാര്യയുടെയും കാമുകന്റെയും രഹസ്യബന്ധത്തിൽ; മലപ്പുറത്തെ നടുക്കിയ ക്രൂര കൊലപാതകത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന മൊഴി

ബുധനാഴ്ച രാത്രി 12 ഓടെഇളയ മകളുമായി മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ച രണ്ടോടെയാണ് ചോരയില്‍ കുളിച്ച നിലയില്‍ സവാദിനെ കണ്ടത്. കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് പൊലീസ്. സവാദിനെ കൊന്നത് പ്രതിയുമായി ഒരുമിച്ച് ജീവിക്കാനാണെന്ന് പൊലീസ് കസ്റ്റഡിയിലുള്ള ഭാര്യ സൗജത്ത് പറഞ്ഞു. സവാദിന്റെ കഴുത്തു മുറിച്ചത് താന്‍ തന്നെയാണെന്നും സൗജത്ത് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സംഭവത്തില്‍ സൗജത്തിന്റെ സുഹ്യത്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
രാത്രി വൈദ്യുതി പോയത് കാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയാണ് കിടന്നത്. കുട്ടിയുടെ മുഖത്തേക്ക് രക്‌തം തെറിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണരുകയായിരുന്നു. അപ്പോള്‍ കറുത്ത വസ്‌ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് കുഞ്ഞ് പോലിസിന് മൊഴി നല്‍കിയിരുന്നു. കഴുത്ത് മുറിഞ്ഞ നിലയിലും കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറികളും കാണപ്പെട്ടു.നെറ്റിയില്‍ മരകഷ്‌ണമോ മറ്റ് ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റെ മുറിവും കണുന്നുണ്ട്. അടിയുടെ ശക്‌തിയില്‍ നെറ്റിയിലെ എല്ലിന് പൊട്ടല്‍ ഉണ്ട്. നെറ്റിയിലെ പരുക്കായിരിക്കാം മരണകാരണമെന്നാണ് പോലിസിന്റെ സംശയം.
തിരുന്നെല്ലി അബ്‌ദുള്‍ ലത്തീഫിന്റെ ഉടമസ്‌ഥതയിലുള്ളതാണ് ക്വട്ടേഴ്‌സ്. രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും ഇവിടെ താമസം തുടങ്ങിയിട്ട്. സംഭവം അറിഞ്ഞപ്പോള്‍ ക്വട്ടേഴ്‌സും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു .മത്സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്‌തിരുന്നു. സംഭവം നടക്കുന്നതിന്റെ തലേന്നും സവാദ് കടലില്‍ പോയിരുന്നു. മക്കള്‍: സജാദ്, ഷര്‍ജ ഷെറി, ഷംസ ഷെറി, സജ്ല ഷെറി.
https://www.facebook.com/Malayalivartha


























