കടകം പള്ളിയുടെ അമ്മയുടെ സ്ത്രീധനം കിട്ടിയ സ്ഥലമാണോ ശബരിമല ; ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും മന്ത്രിമാരെയും വിമര്‍ശിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും മന്ത്രിമാരെയും വിമര്‍ശിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. കടകം പള്ളിയുടെ അമ്മയുടെ സ്ത്രീധനം കിട്ടിയ സ്ഥലമാണോ ശബരിമല എന്ന് അദ്ദേഹം ചോദിച്ചു. ആയുഷ്മാൻ ഭാരത് ആരോഗ്യപദ്ധതി കേരളത്തിൽ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ധനകാര്യ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
'കടകം പള്ളി സുരേന്ദ്രൻ പറയുന്നു തിരുപ്പതി മോഡലിലിൽ ഒരു ദിവസം ഒരു ലക്ഷം ആളുകൾ ശബരിമലക്ക് പോയാൽ മതിയെന്ന്. ഇയാളാരാ തീരുമാനിക്കാൻ ഇയാളുടെ അമ്മയുടെ സ്ത്രീധനാം കിയറ്റിയ സ്ഥലമാ ? ആളെണ്ണം കുറച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ചെങ്കൊടി റോഡിലിട്ടു കത്തിക്കും. മന്ത്രിമാരെ കൈകാര്യം ചെയ്യുന്ന കാര്യം പാര്‍ട്ടി ആലോചിക്കും. നാളെ ശബരിമലയിൽ ബെർമുഡയിട്ട് പോയാൽ മതി, തേങ്ങക്ക് പകരം കോഴിമുട്ട അടിച്ചാൽ മതി എന്ന് തീരുമാനിച്ചാൽ എന്ത് ചെയ്യും. ഇതൊക്കെ തീരുമാനിക്കാൻ ഇവർ ആരാ'. കഴിഞ്ഞ ദിവസം ജി. സുധാകരൻ പറയുകയുണ്ടായി സ്ത്രീകൾ ശബരിമലക്ക് പോകുന്നത് അയ്യപ്പനെ കല്യാണം കഴിക്കാൻ അല്ല എന്ന ജി. സുധാകരന്റെ പരാമർശത്തെ അദ്ദേഹം രൂക്ഷ ഭാഷയിൽ വിമർശിച്ചു.
https://www.facebook.com/Malayalivartha
























