Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പെണ്‍കുട്ടികളെ 'കെട്ടിച്ചയക്കുന്ന' ജോലി ചെയ്യുന്ന മാതാപിതാക്കള്‍ അറിയാന്‍ മക്കളെ കെട്ടിച്ചയയ്ക്കുന്നത് അവരുടെ ഇഷ്ടത്തിനനുസരിച്ചായിരിക്കണം, ബന്ധം വഷളാകുമ്പോള്‍ മറ്റുള്ളവര്‍ എന്ത് പറയുമെന്നോര്‍ത്ത് സഹിക്കാന്‍ പറയരുത്, രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ ഡോക്ടര്‍ പറയുന്നു....

05 OCTOBER 2018 01:45 PM IST
മലയാളി വാര്‍ത്ത

സാക്ഷരതയിലും സാമൂഹ്യപുരോഗതിയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ അടുത്തിടെ നടന്ന രണ്ട് സംഭവങ്ങള്‍ വനിതാ ഡോക്ടറായ വീണ ജെ.എസ് പറയുന്നത് കേട്ടാല്‍ നമ്മള്‍ ലജ്ജിച്ച് തലതാഴ്ത്തും. പെണ്ണുങ്ങളെ 'കെട്ടിച്ചയക്കുന്ന' ജോലി ചെയ്യുന്ന മാതാപിതാക്കളായി മാത്രം നമ്മുടെ സമൂഹം ഇൗ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അധപ്പതിച്ചിരിക്കുന്നു എന്ന് ഡോക്ടറുടെ രണ്ട് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈയടുത്തു വിളിച്ച പെണ്‍കുട്ടി പറഞ്ഞത് ഇങ്ങനെ: 'എന്റെ ഫോണ്‍ ലോക്ക് ഒക്കെ ചേട്ടനറിയാം. ഒരു ദിവസം നോക്കിയപ്പോള്‍ ഫേസ്ബുക്കില്‍ എനിക്കറിയാത്ത ഒരു നമ്പറിലേക്ക് സെക്‌സ് ചാറ്റ് ചെയ്തിരിക്കുന്നു. തലേദിവസം കുടിച്ചതിന്റെ ഹാങ്ങ് ഓവറില്‍ ആണെന്നാണ് കരുതിയത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം അയാളൊരു bisexual  ആണെന്നറിഞ്ഞപ്പോള്‍ ഞാന്‍ വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തു. അതിനുശേഷം വീട്ടില്‍ വന്ന അയാള്‍ കുറെ ബഹളമുണ്ടാക്കുകയും എന്റെ ഫേസ്ബുക് ഐഡിയില്‍ നിന്നും പലര്‍ക്കായി അയച്ച ലൈംഗിക ചുവയുള്ള മെസെജുകള്‍ വീട്ടുകാരെ കാണിക്കുകയും ചെയ്തു. ഭാഗ്യത്തിന് അയാളുടെ തന്നെ കസിന്‍സിനു കാര്യങ്ങള്‍ അറിയാമായിരുന്നു. അവരെന്റെ കൂടെ നിന്നതു കൊണ്ട് മാത്രം വീട്ടുകാര്‍ അന്നെന്നെ വിശ്വസിച്ചു. ഇല്ലെങ്കില്‍ വീട്ടില്‍ പോലും കയറാന്‍ പറ്റില്ലായിരുന്നു.'

മറ്റൊരു ഫോണ്‍ കോള്‍ ഇങ്ങനെ. 'ഗതികെട്ട് ഒരുദിവസം ഞാന്‍ അയാളുടെ ഫോണ്‍ പരിശോധിച്ചു. ഞാനിതുവരെ കാണുക പോലുമില്ലാത്ത ഒരാള്‍ക്ക് എന്റെ ഫോട്ടോ അയച്ചു ചോദിച്ചിരിക്കുന്നു നിനക്കവളെ വേണോ എന്ന്'. സ്വന്തം ഭര്‍ത്താവ് ഇത് ചെയ്‌തെന്ന ഷോക്കില്‍ വിഷാദത്തിലേക്ക് പോയ ഒരുവള്‍.

വിവാഹം കഴിഞ്ഞ ആദ്യനാളുകളില്‍ കള്ളും കുടിച്ചു വന്ന് ബലമായി സെക്‌സ് ചെയ്ത് (വിവാഹജീവിതത്തില്‍ റേപ്പ് എന്ന വാക്കില്ല, അത് കോടതി അംഗീകരിക്കില്ല. ക്ഷമിക്കുക) ഭാര്യയെ ഗര്‍ഭിണിയാക്കിയ ഒരു വിരുതന്റെ കഥയും ഒരു പെണ്ണ് പറഞ്ഞു. അതിനുശേഷം അയാള്‍ ഉപദ്രവിച്ചിട്ടില്ല!!! കുഞ്ഞിനും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അയാള്‍ നല്ല അച്ഛനാണ്. പക്ഷെ അയാള്‍ അവള്‍ക്കൊരു നല്ല ഭര്‍ത്താവോ നല്ല സുഹൃത്തോ പോലുമല്ല. കുഞ്ഞിനെ ഓര്‍ത്തുമാത്രം അവള്‍ കുറേനാള്‍ സഹിച്ചു. പക്ഷെ പിന്നെ വിവാഹമോചനം തേടാനുള്ള ധൈര്യം വന്നു. അപ്പോഴും 'അയാളുടെ പരിശുദ്ധതയും' 'അവളുടെ ദുര്‍നടപ്പും' ആയിരുന്നു എല്ലാര്‍ക്കും വിഷയം.

വിവാഹിതനായ മറ്റൊരു സ്വവര്‍ഗാനുരാഗിയുടെ ഭാര്യയായ പെണ്‍കുട്ടി കാര്യങ്ങള്‍ വീട്ടില്‍ അറിയിച്ചപ്പോള്‍ രക്ഷപെടാന്‍ സഹായിക്കുന്നതിന് പകരം സ്വന്തം അമ്മ പറഞ്ഞത് ഇങ്ങനെയാണ്. 'ഭര്‍ത്താവിന് ഭാര്യ കിടക്കയില്‍ വേശ്യയായി നിന്നു കൊടുക്കണം'. മാതൃത്വം എന്നത് അമൃതാണെന്നു പറഞ്ഞ് പഠിപ്പിക്കുന്ന മലയാളികള്‍ ഇതൊക്കെ പുഴുങ്ങിതിന്നോളൂ !

പെണ്‍കുട്ടികളോട് ഇത്രയൊക്കയേ പറയാനുള്ളൂ. ദയവു ചെയ്ത് നിങ്ങളുടെ ഫോണ്‍, ബാങ്ക്, അങ്ങനെയുള്ള കാര്യങ്ങളുടെ പാസ്സ് വേര്‍ഡുകള്‍ ഭര്‍ത്താവിനോ, അടുത്ത സുഹൃത്തുക്കള്‍ക്കോ, വീട്ടുകാര്‍ക്കോ പോലും കൈമാറാതിരിക്കുക. ഭരണഘടനാപരമായി എല്ലാ നിയമങ്ങള്‍ക്കും വിധേയരായ പൗരന്മാര്‍ ആണ് നിങ്ങളെന്നു സമൂഹം നിങ്ങളെ ഒരിക്കലും പഠിപ്പിച്ചിട്ടില്ല എങ്കില്‍ പോലും നിങ്ങള്‍ ഇവിടത്തെ പൗരന്മാരാണെന്ന സത്യം സ്വയം അംഗീകരിക്കുക. നിയമം കൂടെ ഉണ്ടാകും.

പെണ്‍കുട്ടികളോട് വീണ്ടും പറയുന്നു.. ഒറ്റജീവിതമേ ഉള്ളൂ. അച്ഛനും അമ്മയും കുറെകഴിയുമ്പോള്‍ മരിച്ചു പോകും. സഹോദരങ്ങള്‍ അവരുടെ വഴിക്കും പോകും. സ്വന്തം ജീവിതം നന്നായി ജീവിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട്. നന്നായി പഠിക്കുക, ജോലിവാങ്ങുക. വിവാഹം വേണമെങ്കില്‍ മാത്രം ഇഷ്ടമുള്ളയാളെ, അയാളുടെ sexual orientation/ലൈംഗികചായ്‌വ് നിങ്ങള്‍ക്ക് യോജിച്ച വിധത്തിലാണെന്ന് നിശ്ചയിച്ചുറപ്പിച്ചശേഷം വിവാഹം ചെയ്യുക. അങ്ങനെ അല്ലെന്നു മനസിലാക്കിയാല്‍ ആത്മഹത്യക്ക് മുതിരാതെ ധൈര്യമായി മുന്നോട്ടു വരിക. പക്ഷെ ഓര്‍ക്കുക, ആ ധൈര്യം ഉണ്ടാവാന്‍ നല്ല വിദ്യാഭ്യാസവും ഒരു ജോലിയും ആവശ്യമാണ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends