ചിമ്മനി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം

ചിമ്മനി ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുറന്നാണ് ഡാം തുറന്നത്. ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഡാമിലെ വെള്ളം ഒഴുക്കി കളയണമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറന്നത്. ഡാം തുറന്ന പശ്ചാത്തലത്തില്‍ കരുവന്നൂര്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























