Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഇല്ലാത്ത കമ്പനിയുടെ പേരിൽ ബ്രൂവറി ലൈസൻസ് ; ശ്രീചക്ര ഡിസ്റ്റിലറിക്ക് അംഗീകാരം നല്‍കുന്നതിന് മുന്‍പ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് അവര്‍ സമര്‍പ്പിച്ച അടിസ്ഥാന രേഖകള്‍ ശരിയായി പരിശോധിച്ചിരുന്നില്ല എന്ന് വ്യക്തന്മാക്കുന്ന രേഖകൾ മലയാളിവാർത്തക്ക്

05 OCTOBER 2018 03:08 PM IST
മലയാളി വാര്‍ത്ത

രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖകളില്‍ ശ്രീചക്ര ഡിസ്റ്റിലറിയുടെ പ്രവര്‍ത്തനം മുൻപേ നിലച്ചതാണെന്ന് വ്യക്തമാകുന്നു. ശ്രീചക്ര ഡിസ്റ്റിലറിക്ക് അംഗീകാരം നല്‍കുന്നതിന് മുന്‍പ് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് അവര്‍ സമര്‍പ്പിച്ച അടിസ്ഥാന രേഖകള്‍ ശരിയായി പരിശോധിച്ചിരുന്നില്ല എന്ന് വ്യക്തന്മാക്കുന്ന രേഖകൾ മലയാളിവാർത്തക്ക്.

ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം നിര്‍മ്മിക്കുവാന്‍ സംസ്ഥാനത്ത് ലൈസന്‍സ് നല്‍കപ്പെട്ട നാലു കമ്പനികളില്‍ ഒന്നാണ് ശ്രീചക്ര ഡിസ്റ്റിലറി പ്രൈ. ലിമിറ്റഡ്. എന്നാല്‍ കമ്പനി ചട്ടങ്ങള്‍ക്ക് അനുസൃതമല്ലാത്തതിനാല്‍ മാസങ്ങള്‍ക്കു മുന്‍പേ തന്നെ, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, അതിന്റെ ലിസ്റ്റില്‍ നിന്നും ശ്രീചക്ര ഡിസ്റ്റിലറിയുടെ പേര് നീക്കം ചെയ്തിരുന്നു.

ചുരുക്കത്തില്‍, ജൂലൈ 12-ന് ശ്രീചക്ര ഡിസ്റ്റിലറിക്ക് സംസ്ഥാന സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കുമ്പോള്‍ അത് പ്രവര്‍ത്തനത്തില്‍ ഇല്ലാത്ത ഒരു കമ്പനിയായിരുന്നു. എപ്പോഴാണ് കമ്പനിയുടെ പ്രവത്തനം നിലച്ചതെന്ന് കണ്ടെത്തേണ്ടത് അധികാരികളാണ്. കമ്പനീസ് ആക്ട് 2013-ന്‍ പ്രകാരമുള്ള, രജിസ്റ്റേര്‍ഡ് ലിസ്റ്റില്‍ നിന്നും പേര് നീക്കം ചെയ്യപ്പെടുക എന്നാല്‍ കമ്പനി പൂട്ടിക്കെട്ടിയെന്നോ, ഇപ്പോള്‍ കമ്പനി നിലനില്‍ക്കുന്നില്ലെന്നോ തന്നെയാണ് അര്‍ത്ഥമാക്കുന്നത്. രേഖകള്‍ പ്രകാരം കമ്പനിയുടെ സ്റ്റാറ്റസിനെകുറിച്ച് പേര് നീക്കം ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ് കാണിക്കുന്നത്. 1998 ഡിസംബര്‍ 4 - ന് 10,000 രൂപയുടെ ഷെയര്‍ കാപ്പിറ്റലുമായി സ്ഥാപിതമായതായാണ് ശ്രീ ചക്ര കമ്പനി രജിസ്ട്രാര്‍ ഓഫ് കമ്പനീസ് രേഖകളില്‍ അതിന്റെ പെയ്‌ഡ് അപ്പ് ക്യാപിറ്റല്‍ 600 രൂപയാണെന്നു കാണിക്കുന്നു.

സര്‍ട്ടിഫിക്കറ്റ് ഓഫ് ഇന്‍കോര്‍പ്പറേഷന്‍ ലഭിക്കുന്നതിനായി സമര്‍പ്പിച്ച രേഖകളില്‍ (ചീ. 9 12647) 1998 - ലാണ് ശ്രീചക്ര സ്ഥാപിതമായതെന്നും, പി.കെ. കിട്ടുവിന്റെ മകന്‍ പി.കെ. കുമാരന്‍ (പുളിക്കല്‍ ഹൗസ്, മരയ്ക്കാര്‍ റോഡ്, പെരുമ്പാവൂര്‍) അതിന്റെ മുഴുവന്‍ സമയ എം.ഡി ആണെന്നതു കൂടാതെ മറ്റ് 6 പേര്‍ കൂടി ഡയറക്ടര്‍മാരായി ഉണ്ടെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്.

സര്‍ട്ടിഫിക്കറ്റിന്റെ 31-ാം വകുപ്പ് പറയുന്നത്, പി.കെ. കുമാരന്‍ രാജിവയ്ക്കുകയോ, അയാളെ നീക്കം ചെയ്യുകയോ, ചെയ്തില്ലെങ്കില്‍ അടുത്ത 5 വര്‍ഷത്തേക്ക് അയാള്‍ എം.ഡിയായി തുടരുമെന്നാണ്. പി.കെ. കുമാരന്റെ നാലുമക്കളാണ് ഡയറക്ടര്‍മാരെന്നും പറയുന്നു. പി.കെ. പ്രദീപ്കുമാരന്‍, പി.കെ. സജീവ്, പി.കെ. സുദര്‍ശന്‍, പി.കെ. ബൈജു എന്നിവര്‍ ആണ് അവർ. വി.എസ്സ്. ഗംഗാധരന്റെ മകളായ മനീഷ ആണ് അഞ്ചാമത്തെ ഡയറക്ടര്‍.

ഈ വൈരുധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, ഡിപ്പാര്‍ട്ട്‌മെന്റ് ശ്രീചക്രയ്ക്ക് അനുമതി നല്‍കാമെന്ന് തത്വത്തില്‍ അംഗീകരിച്ചിട്ടേ ഉള്ളൂവെന്നും, അന്തിമ അനുമതി നല്‍കുന്നതിന് മുമ്പ് വിശദമായി പരിശോധിക്കുമെന്നുമായിരുന്നു ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ. സുരേഷ്ബാബു മറുപടി പറഞ്ഞത്.
കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ വീടിന് വളരെ അടുത്തുള്ള ഒരു ചെറിയ കടയുടെ മേല്‍വിലാസമാണ്, ശ്രീചക്ര ഡിസ്റ്റലറിയുടെ മേല്‍വിലാസമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. (പി.എം.സി. എക്‌സ്. 1/94, പുളിക്കല്‍ ബില്‍ഡിംഗ്, മരയ്ക്കാര്‍ റോഡ്, പെരുമ്പാവൂര്‍).

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends