പാലാ സബ്ജയിലില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിന് അഭിവാദ്യം അര്‍പ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ്, താമസിക്കാതെ ജയില്‍ തീര്‍ത്ഥാനട കേന്ദ്രമായി പ്രഖ്യാപിക്കുമെന്നും ഇതിന് വേണ്ട തുക വിശ്വാസികളെ അറുത്തിട്ടാണെങ്കിലും പിരിച്ചെടുക്കുമെന്ന് ഒരു കൂട്ടം വിശ്വാസികളുടെ പരിഹാസം

ഫ്രാങ്കോ മുളയ്ക്കലിന് അഭിവാദ്യം അര്‍പ്പിച്ച് വിശ്വാസികളില്‍ ചിലര്‍ പാലായില്‍ സ്ഥാപിച്ച ഫഌക്‌സിനെ മറ്റ് ചില വിശ്വാസികള്‍ സമൂഹമാധ്യമങ്ങളിലൂടെ പരിഹസിക്കുന്നു. നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയൂ... ആയിരങ്ങളുടെ അഭിവാദ്യങ്ങള്‍ - എന്നാണ് ഫഌക്‌സില്‍ പറയുന്നത്. പാലാ സബ് ജയില്‍ വൈകാതെ സഭയുടെ ഒരു തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുന്നതാണെന്നാണ് ഇവരുടെ പ്രധാന ആക്ഷേപം. പീഡിപ്പിക്കുന്നവരുടെ മധ്യസ്ഥന്‍ എന്നറിയപ്പെടുന്ന ഫ്രാങ്കോപ്പിതാവ് ഏറെ യാതനകള്‍ അനുഭവിച്ച ഒരിടം എന്ന രീതിയിലായിരിക്കും ഈ സ്ഥലം അറിയപ്പെടാന്‍ പോകുന്നതെന്നും പാവം കുഞ്ഞാട് എന്ന ഫെയിസ്ബുക്ക് പേജില്‍ കളിയാക്കുന്നു.
പാലാ സബ് ജയില്‍ തീര്‍ത്ഥാടന കേന്ദ്രമാക്കി പ്രഖ്യാപിക്കുന്നതിനുള്ള പ്രാരംഭ നടപടികളെന്ന നിലയില്‍ അഭിവന്ദ്യമെത്രാന്‍മാര്‍ സ്ഥലം സന്ദര്‍ശിച്ച് ഏതൊക്കെ ഭാഗങ്ങളില്‍ നേര്‍ച്ചപ്പെട്ടികള്‍ സ്ഥാപിക്കണമെന്നതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നടത്തിയെന്നും അറിയുന്നു.. കൂടാതെ വിശുദ്ധ ചോദ്യം ചെയ്യല്‍ പോലുള്ള പീഡകള്‍ സഹിച്ച സമയത്ത് താമസിച്ച എറണാകുളത്തെ ക്രൗണ്‍ പ്ലാസ എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലും സഭ ഏറ്റെടുത്ത് തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്..
ഹോട്ടല്‍ ഏറ്റെടുക്കാന്‍ വേണ്ട ഭീമമായ തുക പാവപ്പെട്ട വിശ്വാസികളെ എങ്ങനെയെങ്കിലുമൊക്കെ അറുത്തിട്ടാണെങ്കിലും പിരിച്ചെടുക്കാന്‍ ''സഭാനേതാക്കള്‍' പിതാവ് ഉദ്‌ബോദിപ്പിച്ചെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒരു കൂട്ടം വിശ്വാസികള്‍ തുടങ്ങിയ പ്രതിഷേധം അവസാനിച്ചിട്ടില്ല എന്നാണ് ഇത്തരം കുറിപ്പുകള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























