Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കലാഭവൻ മണിയുടെ കുടുംബം അദ്ദേഹത്തിന്റെ മരണ ശേഷം അനുഭവിച്ചഏറ്റവും വലിയ വേദനയായി മാറുകയാണ് വിനയന്റെ ചാലക്കുടിക്കാരൻ ചങ്ങാതി ; അതെന്ത് കൊണ്ട് ?

05 OCTOBER 2018 04:57 PM IST
മലയാളി വാര്‍ത്ത

മണിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ ധാരണ കലാഭവൻ മണി മരിച്ചിട്ടില്ല എന്നതാണ്. ജീവിച്ചിരുന്ന കാലത്ത് ഷൂട്ടിങ്ങിന് പോയാൽ ദിവസങ്ങൾ കഴിഞ്ഞാണ് മണി വീട്ടിൽ മടങ്ങിയെത്തിയിരുന്നത്. അതിൽ വീട്ടുകാർക്ക് ആർക്കും ഒരു വിഷമവുമുണ്ടായിരുന്നില്ല. കാരണം വീട്ടിലില്ലെങ്കിലും അദ്ദേഹം ഫോണിൽ ഭാര്യയും മകളുമായി ബന്ധപ്പെട്ടിരുന്നു. വീട്ടിലുണ്ടെങ്കിൽ തന്നെ സിനിമാ ചർച്ചകൾ നടത്താനും കൂട്ടുകാരെ കാണാനുമൊക്കെയായി പാടിയിലായിരുന്നു സമയം ചെലവഴിച്ചിരുന്നത്. പാടി വീടിന് സമീപത്ത് തന്നെയായതിനാൽ അതിലും വീട്ടുകാർക്ക് വിഷമമുണ്ടായിരുന്നില്ല. കാരണം വിളിച്ചാൽ അപ്പോൾ തന്നെ മണി വീട്ടിലെത്തും. ഇപ്പോൾ വിളിക്കുന്നില്ല എന്ന കുറവ് മാത്രമാണുള്ളത് . ബാക്കിയെല്ലാം പഴയതു പോലെ തന്നെയാണ്.

മണിയുടെ മരണം ഇപ്പോഴും ഭാര്യയും മകളും സഹോദരനും അംഗീകരിച്ചിട്ടില്ല. അങ്ങനെയാരെങ്കിലുംപറഞ്ഞാൽ ഇവർ വഴക്കുമുണ്ടാക്കും. അങ്ങനെയിരിക്കുമ്പോഴാണ് മണിക്ക് ഏറെ വേണ്ടപ്പെട്ട വിനയൻ ഇന്തരമൊരു സിനിമയുടെ പദധതിയുമായി സഹോദരൻ രാമകൃഷ്ണനെ കാണുന്നത്. അദ്ദേഹം അത് മണിയുടെ ഭാര്യയെയും മകളെയും അറിയിച്ചെങ്കിലും അവർക്ക് മനസുകൊണ്ട് എതിർപ്പായിരുന്നു. സിനിമ വരിക എന്നാൽ മണി മരിച്ചു എന്നാണർത്ഥം. അങ്ങനെ അവർ സമ്മതിക്കാൻ തയ്യാറല്ല. അതു കൊണ്ടു തന്നെ സിനിമ ഇറങ്ങിയ ശേഷം അത് കാണേണ്ടെന്നും മണിയുടെ കുടുംബം തീരുമാനിച്ചിരുന്നു.

ഉപരി പഠനത്തിന് പോയ മകളെ വിട്ട് മണിയുടെ ഭാര്യ അവരുടെ അനിയത്തിക്കൊപ്പമാണ് താമസിക്കുന്നത്. മണിയുടെ വീട്ടിലല്ല ഇവരുടെ ഇപ്പോഴത്തെ താമസം. മകൾ മടങ്ങി വന്നിട്ട് വീട്ടിലെത്താമെന്നാണ് തീരുമാനം. എന്നാൽ തങ്ങൾ എവിടെയായാലും മനസിൽമണിയുണ്ട്. മണിയുടെ ചിരികിലുക്കമുണ്ട്. നിഷ്കളങ്കമായ സ്നേഹമുണ്ട്. കുടുംബുവുമായി മണി അകൽച്ചയിലായിരുന്നു എന്ന പ്രചരണം കുടുംബത്തെ ചെറിയ തോതിലൊന്നുമല്ല വേദനിപ്പിച്ചത്. തന്റെതായ ഒരു ലോകം സ്വയം സൃഷ്ടിക്കാൻ മണി താത്പര്യം പ്രകടിപ്പിച്ചത് കൊണ്ടാണ് പാടിയിൽ അദ്ദേഹം കഴിഞ്ഞത്. പണ്ടും മണിയുടെ കാര്യങ്ങളിൽ കുടുംബം ഇടപെട്ടിരുന്നില്ല. അങ്ങനെ ഇടപെടാൻ മണി അനുവദിച്ചിരുന്നുമില്ല.

ആ ദുരന്ത നാളുകൾ ഇനിയും ഓർക്കാൻ കുടുംബം തയാറല്ല. അത് തന്നെയാണ് വിനയനോടുള്ള അവരുടെ പരാതി. അതേ സമയം വിനയൻ മണിയെ ഓർത്തതിലും ഇത്തരത്തിൽ ഒരു സിനിമ എടുത്തതിലും ചാലക്കുടിയിലെ ചങ്ങാതിമാർ സന്തുഷ്ടരാണ് . എന്നും വിനയൻ മണിക്കൊപ്പം നിലകൊണ്ടിരുന്നു. മണിയുടെ ദുഃഖത്തിലും സന്തോഷത്തിലും ഉയർച്ചയിലും താഴ്ചയിലും വിനയൻ മണിക്കൊപ്പം ഉണ്ടായിരുന്നു.

സിനിമയിൽ മണിയുടെ അനിയന്റെ വേഷം ചെയ്യാൻ രാമകൃഷ്ണനോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതിനുള്ള ധൈര്യം തനിക്ക് ഉണ്ടായിരുന്നില്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (7 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends