ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഭക്തര്‍ നാമജപയാത്ര ശക്തമാക്കിയപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ ഈ യാത്ര ഹൈജാക്ക് ചെയ്യാന്‍ ശ്രമം തുടങ്ങി, വിധി പറഞ്ഞ കോടതിക്കെതിരെ രണ്ട് പാര്‍ട്ടികളും മൗനം തുടരുന്നു എന്നതും ശ്രദ്ധേയമാണ്

അയ്യപ്പനെ മുന്നില്‍ നിര്‍ത്തി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും. ശബരിമലയിലെ യുവതീ പ്രവേശനത്തിന് ഉത്തരവിട്ട സുപ്രീംകോടതി വിധിക്കെതിരെ ഭക്തജനങ്ങള്‍ നടത്തുന്ന നാമജപയാത്ര സ്വമാക്കാന്‍ ബി.ജെ.പിയും വിട്ടുകൊടുക്കാതെ കോണ്‍ഗ്രസും നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. സുപ്രീംകോടതി വിധിക്കെതിരെ രണ്ട് പാര്‍ട്ടികളുടെയും നേതാക്കന്‍മാരും പരസ്യമായി രംഗത്ത് വന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. വിധി നടപ്പാക്കാനൊരുങ്ങുന്ന പിണറായി സര്‍ക്കാരിനെതിരെയാണ് ഇരുപാര്‍ട്ടികളും പ്രതിഷേധവുമായി എത്തിയിട്ടുള്ളത്. ഇന്ന് കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ നടത്തിയ പ്രതിഷേധ പരിപാടി ഇതിന്റെ ഭാഗമായായിരുന്നു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന നിലപാടാണ് എക്കാലവും സി.പി.എം സ്വീകരിച്ചിരുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും താരാതരം പോലെ രാഷ്ട്രീയ ആയുധമാക്കുകയാണ് ഈ വിഷയം. യുവതികളെ പ്രവേശിപ്പിക്കാമെന്ന കോടതി വിധി വന്നപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റും അഭിഭാഷകനുമായ ശ്രീധരന്‍പിള്ള പഠിച്ചിട്ട് പ്രതികരിക്കാമെന്ന് പറഞ്ഞു. ആര്‍.എസ്.എസ് വിധിയെ പൂര്‍ണമായും സ്വാഗതം ചെയ്തു. ഭക്തര്‍ക്ക് ലിംഗവിവേചനം പാടില്ലെന്നും അവര്‍ വ്യക്തമാക്കി.
ഭക്തരും പന്തളം കൊട്ടാരവും വിവിധ ഹൈന്ദവ സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് ആദ്യം ചുവട് മാറ്റി. സര്‍ക്കാര്‍ റിവ്യൂഹര്‍ജി നല്‍കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. റിവ്യൂഹര്‍ജി നല്‍കുമെന്ന നിലപാട് മുഖ്യമന്ത്രിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാറ്റിയപ്പോഴാണ് രമേശ് ചെന്നിത്തല സടകുടഞ്ഞ് എഴുനേറ്റത്. പിന്നാലെ ബി.ജെ.പിയും രംഗത്തെത്തി. കാരണം അപ്പോഴേക്കും ഭക്തരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നാമജനയാത്ര തുടങ്ങിയിരുന്നു.
മധ്യതിരുവിതാംകൂറിലെ പന്തളം, ആറന്‍മുള, കിടങ്ങന്നൂര്‍, കുളനട, ചെങ്ങന്നൂര്‍, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, അയിരൂര്‍, റാന്നി, പത്തനംതിട്ട, ഇലത്തൂര്‍, എരുമേലി, വടശേരിക്കര തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ രാഷ്ട്രിയഭേദമന്യേ ഭക്തര്‍ കോടതിവിധിക്കെതിരെ രംഗത്തെത്തി. പ്രളയത്തിന് ശേഷം സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ കാര്യമായി ഒന്നും കിട്ടാതിരിക്കുകയായിരുന്നു പ്രതിപക്ഷവും ബി.ജെ.പിയും. അതോടെ വിധി പ്രസ്താവിച്ച കോടതിക്കെതിരെയല്ല, അത് നടപ്പാക്കാനൊരുങ്ങുന്ന സര്‍ക്കാരിനെതിരെ ഇരുവരും തിരിഞ്ഞു. യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാടാണ് കേസ് നടക്കുമ്പോള്‍ ആര്‍.എസ്.എസ് സ്വീകരിച്ചത്. 1991ല്‍ ഹൈക്കോടതി യുവതികളെ വിലക്കിയപ്പോള്‍ മണ്ഡലകാലം ഒഴികെയുള്ള സമയത്ത് യുവതികളെ പ്രവേശിപ്പിക്കാമെന്ന് അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha





















