Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

മാനസിക വെല്ലുവിളികളുള്ള തടവുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി; എണ്‍പതോളം പേര്‍ പ്രാഥമിക ലിസ്റ്റില്‍

05 OCTOBER 2018 05:22 PM IST
മലയാളി വാര്‍ത്ത

ശിക്ഷാ കാലാവധി കഴിഞ്ഞും ഏറ്റെടുക്കാനാരുമില്ലാതെ വിവിധ ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലും മാനസിക വെല്ലുവിളികളുള്ള തടവുകാര്‍ കഴിയുന്നതിന്റെ പശ്ചാത്തലത്തില്‍ അവരുടെ മോചനം സാധ്യമാക്കി പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പദ്ധതിയാവിഷ്‌കരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അത്തരം തടവുകാരുടെ വ്യക്തിപരമായതും മാനസികാരോഗ്യപരവുമായ വിവരങ്ങള്‍ ശേഖരിച്ച് വിലയിരുത്തിയ ശേഷമായിരിക്കും ലിസ്റ്റ് തയ്യാറാക്കുക. പുനരധിവാസത്തിന് താത്പര്യമുള്ള സര്‍ക്കാരിതര സന്നദ്ധ സംഘടനകളെ ഉള്‍പ്പെടുത്തിയായിരിക്കും പദ്ധതി സാധ്യമാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ഈ പദ്ധതി നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ചെയര്‍മാനായി ഒരു ഉന്നതാധികാര സമിതി രൂപീകരിക്കും. ആഭ്യന്തര വകുപ്പ്, നിയമ വകുപ്പ്, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടേയും കേരള ലീഗല്‍ സര്‍വീസ് അതോറിറ്റിയുടേയും നേതൃത്വത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക. മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ജയില്‍ ആസ്ഥാനം, മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി എന്നിവയുടെ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളാണ്. ജയിലുകളും മാനസികാരോഗ്യ കേന്ദ്രങ്ങളുമാണ് പുനരധിവസിപ്പിക്കാന്‍ കഴിയുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി ഈ സമിതിയ്ക്ക് മുമ്പാകെ സമര്‍പ്പിക്കുന്നത്. പൂര്‍ണമായും രോഗം ഭേദമായവര്‍, മരുന്ന് കഴിച്ചാല്‍ നിയന്ത്രണത്തില്‍ വരുന്നവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിങ്ങനെ തരം തിരിച്ചായിരിക്കും ലിസ്റ്റ് തയ്യാറാക്കുക. ഈ ലിസ്റ്റ് വിദഗ്ധ സമിതി വിലയിരുത്തി ലിസ്റ്റിന് അന്തിമ രൂപം നല്‍കുന്നു. ഇക്കാര്യം ഹൈക്കോടതി മുമ്പാകെ കൊണ്ടുവന്ന ശേഷമായിരിക്കും പുനരധിവാസം സാധ്യമാക്കുക. 80 ഓളം പേരാണ് പ്രാഥമിക ലിസ്റ്റില്‍ വന്നിട്ടുള്ളത്.

2017ലെ മാനസികാരോഗ്യ പരിരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് കേരളം ഇത്തരമൊരു നിലപാടെടുത്തത്. ഇന്ത്യയില്‍ ആദ്യമായി മാനസികാരോഗ്യ നിയമം നടപ്പിലാക്കാന്‍ പരിശ്രമിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. മാനസിക രോഗം കാരണം അറിഞ്ഞോ അറിയാതെയോ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ശിക്ഷയനുഭവിക്കുന്നവരാണ് ഇവരില്‍ അധികവും. മാനസിക രോഗമാണെന്നറിഞ്ഞ് ശിക്ഷയില്‍ നിന്നും ഒഴിവാക്കിയവര്‍, റിമാന്റ് പ്രതികള്‍, വിചാരണ തടവുകാര്‍, ശിക്ഷിക്കപ്പെട്ടവര്‍, ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ പ്രത്യേക ഓര്‍ഡര്‍ പ്രകാരം ചികിത്സയ്ക്കായി അയച്ചവര്‍ എന്നിങ്ങനെയാണ് വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കഴിയുന്നത്. ചെയ്ത കുറ്റങ്ങള്‍ക്ക് പരമാവധി ശിക്ഷ അനുഭവിച്ച് കഴിഞ്ഞവരാണ് ഇവരില്‍ ഏറെയും. 2 വര്‍ഷം മുതല്‍ 40 വര്‍ഷം വരെയുള്ളവരാണ് വിവിധ ജയിലുകളിലും മാനസികാരോഗ്യ കേന്ദ്രങ്ങളിലുമായി ഏറ്റെടുക്കാനാരുമില്ലാതെ കഴിയുന്നത്. പരമാവധി ശിക്ഷാകാലാവധി കഴിഞ്ഞും ജയിലില്‍ കഴിയുക എന്നത് മനുഷ്യാവകാശ ലംഘനവുമാണ്. പുരോഗമന സമൂഹത്തിന് ഇത് ഒട്ടും ചേര്‍ന്നതുമല്ല. ഈയൊരു പശ്ചാത്തലത്തിലാണ് സാമൂഹ്യനീതി വകുപ്പ് ഇങ്ങനെയൊരു പദ്ധതിയാവിഷ്‌ക്കരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (4 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (6 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (6 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (6 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (6 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (6 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (6 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (7 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (7 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (7 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (7 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (7 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (7 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (8 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (9 hours ago)

Malayali Vartha Recommends